പ്രസിദ്ധ ഗ്രീക്ക് കൊത്തുപണിക്കാരനായിരുന്നു ഫീഡിയസ്. ബി.സി. അഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇദ്ദേഹം ആര്‍ട്ടിമിസ് ദേവതയുടെ മനോഹരമായ ഒരു പ്രതിമ നിര്‍മ്മിച്ചിട്ടുണ്ട്.
ആഥന്‍സിലെ ആക്രോപോളീസിലേക്കുവേണ്ടി ഓര്‍ഡര്‍ ചെയ്യപ്പെട്ട ഈ പ്രതിമ വളരെ ശ്രദ്ധയോടുകൂടിയാണ് ഫീഡിയസ് നിര്‍മിച്ചത്. നിലത്തുനിന്ന് മുന്നൂറടി മുകളിലായി ഒരു മാര്‍ബിള്‍ ഭിത്തിക്കു മുന്നിലായിട്ടായിരുന്നു പ്രതിമ സ്ഥാപിക്കേണ്ടിയിരുന്നത്. അതുകൊണ്ടുതന്നെ താഴെനിന്നു നോക്കുന്നവര്‍ക്ക് പ്രതിമയുടെ പൂര്‍ണത ഒരിക്കലും കാണുവാന്‍ സാധിക്കുമായിരുന്നില്ല.
എങ്കിലും ദേവതയുടെ തലമുടിയിലെ ചുരുളുകള്‍പോലും മനോഹരമായിട്ടായിരുന്നു ഫീഡിയസ് മാര്‍ബിളില്‍ കൊത്തിയെടുത്തത്. ഫീഡിയസിന്റെ കഠിനാധ്വാനം കാണാനിടയായ ഒരാള്‍ ചോദിച്ചു: "മുന്നൂറടി മുകളില്‍ സ്ഥാപിക്കുന്ന ഈ പ്രതിമയുടെ തലമുടിയിഴകള്‍ ഇത്രയേറെ മെച്ചമായി കൊത്തുപണി ചെയ്യേണ്ടതുണ്ടോ? ആരാണിത് മുകളില്‍ക്കയറി കാണാന്‍ പോകുന്നത്?"
ഫീഡിയസ് പറഞ്ഞു: "ആരും കാണുന്നില്ലെങ്കിലും ദൈവം കാണും."
ഫീഡിയസ് പറഞ്ഞത് എത്രയോ ശരിയാണ്! എല്ലാം കാണുന്ന കണ്ണുകളാണ് ദൈവത്തിന്റേത്. അവിടുന്നില്‍നിന്ന് ഒന്നും മറഞ്ഞിരിക്കുന്നില്ല. മറച്ചുവയ്ക്കാന്‍ സാധിക്കുകയുമില്ല...
Good, continue...
ReplyDeleteരക്ഷിക്കുന്ന കണ്ണുകള്‍ തികച്ചും നന്നായിരിക്കുന്നു. ചെറുതും അര്‍ത്തസമ്പുഷ്ടവും.
ReplyDeleteആശംസകള്‍.
Very good and meaniful.
ReplyDeleteVery meaniful photo too.
Congrats.