15 Jan 2009

എനിക്കൊരു സ്വപ്നമുണ്ട്‌....


നിക്കൊരു സ്വപ്നമുണ്ട്‌: ഒരു ദിവസം ഈ രാജ്യം അതിന്റെ വിശ്വാസപ്രമാണങ്ങളുടെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ത്തന്നെ ഉയരുകയും ജ്വലിക്കുകയും ചെയ്യും.

എനിക്കൊരു സ്വപ്നമുണ്ട്‌: ഒരു ദിവസം ജോര്‍ജിയയിലെ ചുവന്ന കുന്നുകളില്‍ മുന്‍ അടിമകളുടെയും മുന്‍ ഉടമകളുടെയും മക്കള്‍ സാഹോദര്യത്തിന്റെ മേശയ്ക്ക്‌ ചുറ്റും ഒന്നിച്ചിരിക്കാന്‍ പ്രാപ്തരാകും.
എനിക്കൊരു സ്വപ്നമുണ്ട്‌: ഒരു ദിവസം അനീതിയുടേയും അടിച്ചമര്‍ത്തലിന്റെയും ഉഷ്ണജ്വാല പൊങ്ങിയ മരുഭൂമി സംസ്ഥാനമായ മിസിസിപ്പിപോലും സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും മരുപ്പച്ചയായി രൂപാന്തരപ്പെടും.

എനിക്കൊരു സ്വപ്നമുണ്ട്‌: ഒരു ദിവസം എന്റെ നാലു കുട്ടികളും അവരുടെ തൊലിയുടെ നിറംകൊണ്ടല്ലാതെ, സ്വഭാവത്തിന്റെ വൈശിഷ്ട്യംകൊണ്ട്‌ വിലയുരുത്തുന്ന ഒരു രാജ്യത്ത്‌ ജീവിക്കും.

എനിക്ക്‌ ഇന്ന് ഒരു സ്വപ്നമുണ്ട്‌.

എനിക്കൊരു സ്വപ്നമുണ്ട്‌: ഇപ്പോള്‍ തടസ്സത്തിന്റെയും, ദൗര്‍ബല്യത്തിന്റെയും വാക്കുകള്‍ ഇറ്റുവീഴുന്ന ചുണ്ടുകളോട്‌ കൂടിയ ഗവര്‍ണര്‍മാരുള്ള എന്റെ അലബാമാ സംസ്ഥാനം, ഒരിക്കല്‍ കറുത്തവരായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും വെള്ളക്കാരായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൈകോര്‍ത്ത്‌ സഹോദരങ്ങളെപ്പോലെ നടക്കാന്‍ കഴിയുന്ന അവസ്ഥയിലേക്ക്‌ രൂപാന്തരപ്പെടും.

എനിക്കൊരു സ്വപ്നമുണ്ട്‌: ഒരു ദിവസം എല്ലാ താഴ്‌വാരങ്ങളും ഉയര്‍ത്തപ്പെടും, എല്ലാ കുന്നുകളും പര്‍വതങ്ങളും താഴ്‌ന്നതായിത്തീരും. കുണ്ടും കുഴിയും നിറഞ്ഞ സ്ഥലങ്ങള്‍ നേരായിത്തീരും. ദൈവത്തിന്റെ മഹത്വം വെളിപ്പെടും. എല്ലാ മനുഷ്യരും അതൊന്നിച്ച്‌ കാണുകയും ചെയ്യും.

ഇതാണ്‌ നമ്മുടെ പ്രതീക്ഷ. ഈ വിശ്വാസത്തോടെയാണ്‌ ഞാന്‍ തെക്കന്‍ പ്രദേശത്തേക്ക്‌ തിരിച്ചുപോകുന്നതും. ഈ വിശ്വാസത്താല്‍ നമുക്ക്‌ നിരാശയുടെ പര്‍വതത്തില്‍നിന്ന് പ്രതീക്ഷയുടെ കല്ല് പൊളിച്ചെടുക്കാം. ഈ വിശ്വാസംകൊണ്ട്‌ നമുക്ക്‌ നമ്മുടെ രാജ്യത്തിന്റെ വിഭാഗീയതയുടെ ശബ്ദകോലാഹലത്തെ സാഹോദര്യത്തിന്റെ മനോഹരമായ സിംഫണിയാക്കി രൂപാന്തരപ്പെടുത്താം. ഒരു ദിവസം നാം സ്വതന്ത്രരാകുമെന്ന് അറിഞ്ഞുകൊണ്ട്‌, ഈ വിശ്വാസത്താല്‍ നമുക്ക്‌ ഒന്നിച്ച്‌ പ്രവര്‍ത്തിക്കാന്‍, ഒന്നിച്ച്‌ പ്രാര്‍ത്ഥിക്കാന്‍, ഒന്നിച്ച്‌ പ്രയത്നിക്കാന്‍, ഒന്നിച്ച്‌ തടവറയിലേക്കു പോകാന്‍, സ്വാതന്ത്ര്യത്തിനുവേണ്ടി ഒന്നിച്ച്‌ നില്‍ക്കാന്‍ കഴിയും...

(1963 ഓഗസ്റ്റ്‌ 28ന്‌ ലിങ്കണ്‍ മെമ്മോറിയലില്‍ മാര്‍ട്ടിന്‍ ലൂഥര്‍ നടത്തിയ പ്രസംഗം.)


സ്വന്തം കഴിവും മികവും തിരിച്ചറിയലാണ്‌ ദര്‍ശനം. ദര്‍ശനങ്ങള്‍ മഹാത്മാക്കള്‍ക്കു ജന്മമേകുന്നു. ദര്‍ശങ്ങള്‍ തിരിച്ചറിഞ്ഞ്‌ സ്വപ്നങ്ങള്‍ക്ക്‌ നിറംകൊടുക്കുകവഴി അമേരിക്കന്‍ ജനതയുടെ ഇതിഹാസമായി മാറി മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്‌. അമേരിക്കന്‍ വര്‍ണ്ണ വിവേചനത്തിനെതിരെ ശബ്ദമുയര്‍ത്തിയ അദ്ദേഹത്തിന്റെ 80-ആം ജന്മദിനമാണിന്ന്. (15, ജനുവരി, 1929 - 04, ഏപ്രില്‍, 1968)

എനിക്കൊരു സ്വപ്നമുണ്ട്‌: ഒരിക്കല്‍ കറുത്തവരായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും വെള്ളക്കാരായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൈകോര്‍ത്ത്‌ സഹോദരങ്ങളെപ്പോലെ നടക്കാന്‍ കഴിയുന്ന അവസ്ഥയിലേക്ക്‌ അമേരിക്ക രൂപാന്തരപ്പെടും. ഒരു ദിവസം ഇവിടെ മുന്‍ അടിമകളുടെയും മുന്‍ ഉടമകളുടെയും മക്കള്‍ സാഹോദര്യത്തിന്റെ മേശയ്ക്ക്‌ ചുറ്റും ഒന്നിച്ചിരിക്കാന്‍ പ്രാപ്തരാകും.


തന്റെ സ്വപ്നസാഫല്യത്തിനായി വര്‍ണ്ണവിവേചനത്തിന്‌ ഇരയായ്ക്കൊണ്ടിരുന്ന അമേരിക്കന്‍ നീഗ്രോ സമൂഹത്തെ ഒരുമിപ്പിച്ച്‌ 1957 -ല്‍ അദ്ദേഹം ക്രിസ്ത്യന്‍ ലീഡര്‍ഷിപ്പ്‌ കോണ്‍ഫറന്‍സ്‌ എന്ന സംഘടന രൂപീകരിച്ചു. തുടരെത്തുടെരെയുള്ള വധഭീഷണികളേയും വെല്ലുവിളികളേയും അതിജീവിച്ച്‌ അക്രമരഹിത മാര്‍ഗ്ഗത്തിലൂടെ 1963 ഓഗസ്റ്റ്‌ 28ന്‌ അമേരിക്കന്‍ നീഗ്രോകള്‍ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തി. തദവസരത്തില്‍ അമേരിക്കയുടെ തലസ്ഥാന നഗരിയില്‍ തടിച്ചുകൂടിയ ജനസമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട്‌ ലൂഥര്‍ കിംഗ്‌ നടത്തിയ പ്രസംഗം ചരിത്രപ്രസംഗമായി. അത്‌ മനുഷ്യഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്നു. ഒപ്പം ആ സ്വപ്നവും...

ലൂഥറിന്റെ 'സ്വപ്നം' വെള്ളക്കാരെ പ്രകോപിപ്പിച്ചു. അവര്‍ അദ്ദേഹത്തെ പല വിധത്തില്‍ പീഡിപ്പിച്ചു. വധഭീഷണി മുഴക്കി. വീടിനു ബോംബുവച്ചു. പക്ഷേ, ഇതൊന്നുമദ്ദേഹത്തെ അലട്ടിയില്ല... ലക്ഷ്യപ്രാപ്തിയില്‍നിന്നകറ്റിയില്ല. 1964 -ല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം അദ്ദേഹത്തെ തേടിയെത്തി. ഒടുവില്‍, 1968 ഏപ്രില്‍ നാലിന്‌ ജെയിംസ്‌ ഏള്രേ എന്ന വംശവിദ്വേഷിയായ ഒരു വെള്ളക്കാരന്‍ അദ്ദേഹത്തെ വെടിവച്ച്‌ കൊന്നു.

പക്ഷേ മരണത്തില്‍ അവസാനിക്കുന്നില്ല അദ്ദേഹത്തിന്റെ ജീവിതം. അതൊരു തുടക്കമായിരുന്നു. അമേരിക്കന്‍ ജനതയുടെ തിരിച്ചറിവിന്റെ തുടക്കം. ഇന്ന് അമേരിക്കയിലെ എല്ലാ നഗരങ്ങളിലും മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ പേരില്‍ ഒരു റോഡുണ്ട്‌. അദ്ദേഹത്തിന്റെ ജന്മദിനം (ജനുവരി 15) ദേശീയ അവധി ദിനമാണ്‌.

ലൂഥറിന്റെ സ്വപ്നം അവസാനിക്കുന്നില്ല. അതൊരു ദര്‍ശനമായിരുന്നു. അമേരിക്കന്‍ ജനതയ്ക്കുവേണ്ടി മാര്‍ട്ടിന്‍ ലൂഥര്‍ എന്ന വൈദികന്റെ ദര്‍ശനം. നീഗ്രോ വംശജനായ ബറാക്‌ ഒബാമ അമേരിക്കയുടെ പ്രസിഡന്റായി സ്ഥാനമേല്‍ക്കുമ്പോള്‍ ചരിത്രപ്രസംഗത്തില്‍ നിന്നും ദര്‍ശന സാഫല്യത്തിലേയ്ക്‌ വെറും 45 വര്‍ഷത്തെ ദൈര്‍ഘ്യം മാത്രം.

എന്റെ സ്വപ്നവും ഒരു ദര്‍ശനമാണെന്ന് മറക്കാതിരിക്കാം... വരും തലമുറയ്ക്‌ പ്രചോദനമാവണമെങ്കില്‍ നാം സ്വപ്നങ്ങളുടെ മനുഷ്യരാവണം... സ്വപ്നങ്ങളില്‍ നിന്നും യാഥാര്‍ത്യങ്ങളിളേയ്ക്‌ ഏറെ ദൂരമില്ല. അപ്പോള്‍ നാമവര്‍ക്ക്‌ ഇതിഹാസമാവും...!

9 comments:

  1. Good article... MLK is a real inspiration to lot of people. The (US) national holiday honoring MLK is not exactly on his birth day. Its observed on Third Monday of January every year and his birthday also falls in the same week.

    ReplyDelete
  2. ദര്‍ശനങ്ങളാണ്‌ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്‌.ആരൊക്കെയോ എന്നോ പറഞ്ഞതും ചെയ്‌തുവച്ചതുമായ കാര്യങ്ങളാണ്‌ ലോകത്ത്‌ സത്യത്തിന്റ ദീപം ഇന്നും അണയാതെ നില്‍ക്കാന്‍ കാരണമെന്നു തോന്നുന്നു.

    ReplyDelete
  3. Dear father

    i think martin louther fight with the the catholic hirarchy of us..any way it gives me so happiness that a malayale catholic priest following the idiology of martin louther

    bhavukangal

    ReplyDelete
  4. സ്വപ്നങ്ങളില്‍ നിന്നും യാഥാര്‍ത്യങ്ങളിളേയ്ക്‌ ഏറെ ദൂരമില്ല. എനിക്കും ഒരു സ്വപ്നമുണ്ട്‌. വളരെ പ്രചോദനമേകുന്ന ഒരു പോസ്റ്റ്‌.
    ആശംസകള്‍.

    ReplyDelete
  5. hi dear, it's a nice one... well,pls go through the comments that u receive and think over that...you,as a priestly candidate, are supposed to give testimonials to the faith; not scandal even to the smallest one...you do represent the church and when one is insulted, we are insulted, ok...all the best...keep going

    ReplyDelete
  6. Dear Joshi.
    Thanks a lot for your comment and I do agree with you in your statement on The National Holiday. The reason to have a Holiday is however, to honor King. At the White House Rose Garden on November 2, 1983, President Ronald Reagan signed a bill creating a federal holiday to honor King. Observed for the first time on January 20, 1986, and it is called Martin Luther King Jr. Day. Following President George W. Bush’s 1992 proclamation, the holiday is observed on the third Monday of January each year, near the time of King's birthday. On January 17, 2000, for the first time, Martin Luther King Day was officially observed in all fifty U.S States.

    Good observation Sandeep, and thanks for your genorosity to come over here.

    Dear Anony...
    Thanks for your comment...
    Yes, he fought for the freedom of Negros in U.S with the help of the Catholic Hierarchy. He is respected and revered not because he put up his dream into reality, rather the way that he he achieved his goal was, that of peace and brotherly love.
    The Quote of Gunnar Jahn, Chairman of the Nobel Committee, is worth to be remembered: "Martin Luther is the first person in the Western world to have shown us that a struggle can be waged without violence. He is the first to make the message of brotherly love a reality in the course of his struggle, and he has brought this message to all men, to all nations and races.

    He accepted his Nobel Peace Prize in the spirit of a curator of some precious heirloom which he holds in trust for its true owners - all those to whom beauty is truth and truth beauty - and in whose eyes the beauty of genuine brotherhood and peace is more precious than diamonds or silver or gold.
    So I feel, there is no wrong in following this great personality.....
    Then, by this article, I donot mean or want to mention that, I or you follow his ideology. Rather, we should have dreams for the better future.

    Thanks dear Shaji for your inspiration.

    Dear Anony...
    Thanks for your complement and instruction.

    ReplyDelete
  7. Hi brother,
    Keep writing and remember us in your prayers best wishes

    ReplyDelete
  8. അണ്ണാ ഈ അറിവുകള്‍ പങ്കു വച്ചതിനു ഒത്തിരി നന്ദി.

    ReplyDelete