26 Jan 2009

റിപ്പബ്ലിക്‌ ദിനാശംസകള്‍...

ന്ന് ഇന്ത്യ ഒരു ജനാധിപത്യപരമാധികാര രാഷ്ട്രമാണ്‌. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്തിന്റെ നീരാളിക്കൈകളില്‍നിന്നും 1947 ആഗസ്റ്റ്‌ 15-ആം തിയതി നാം സ്വാതന്ത്യം നേടിയപ്പോള്‍ അത്‌ അഹിംസയിലൂടെയും സത്യാഗ്രഹത്തിലൂടെയും നേടിയ അമൂല്യമായ സ്വാതന്ത്യമായിരുന്നു. എന്നാല്‍ ബ്രിട്ടീഷുകാരില്‍നിന്നുള്ള മോചനം രാഷ്ടീയമോചനം മാത്രമേ ആകുന്നുള്ളൂ. ഇന്ത്യയുടെ ആത്മാവ്‌ ഗ്രാമങ്ങളിലാണെന്ന് തിരിച്ചറിഞ്ഞ ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം സ്വാതന്ത്യം കേവലമൊരു രാഷ്ടീയ മോചനമായിരുന്നില്ല. അതിലുപരി അത്‌ ഇന്ത്യയിലെ ഓരോ പൗരന്റെയും സ്വാതന്ത്യമായിരുന്നു. അതിന്‌ സ്വന്തമായി ഒരു ഭരണഘടനയും, അതിനെ താങ്ങാന്‍പോന്ന നിയമസംഹിതയും ആവശ്യമായിരുന്നു. ഏറ്റവും മൗലികവും എന്നാല്‍ സങ്കീര്‍ണ്ണവുമായ വൈവിധ്യങ്ങള്‍ ഉല്‍ക്കൊള്ളുന്ന ഭാരതരാഷ്ട്രത്തെ ഇന്ന് നാം കാണുന്ന സ്വതന്ത്യ പരമാധികാര ജനാധിപത്യ മതേതരത്വ സോഷ്യലിസ്റ്റ്‌ റിപ്പബ്ലിക്കാക്കാന്‍ വി. ആര്‍. അംബേദ്ക്കറിനേപ്പോലെ കര്‍ത്തവ്യബോധവും ദീര്‍ഘവീക്ഷണവുമുള്ള മഹാന്മാര്‍ വഹിച്ച പങ്ക്‌ അവിസ്മരണീയമാണ്‌. ഒടുവില്‍ 1950 ജനുവരി 26-ന്‌ ജനാധിപത്യലോകം കണ്ട ഏറ്റവും ശക്തവും വിപുലവുമായ ഇന്ത്യന്‍ ഭരണഘടന WE, THE PEOPLE OF INDIA എന്ന ആമുഖത്തോടെ നിലവില്‍ വന്നു.



ഇന്ത്യന്‍ ഭരണഘടന ഓരോ പൗരനും പ്രധാനം ചെയ്യുന്ന ഏറ്റവും വലിയ സ്വാതന്ത്യം ജനാധിപത്യമാണ്‌. ഇവിടെ പരമാധികാരം ജനങ്ങള്‍ക്കാണ്‌. ജനാധിപത്യം കഴിഞ്ഞാല്‍ മതേതരത്വം. ഇന്ത്യയിലെ ഓരോ പൗരനും താന്‍ ഇഷ്ടപ്പെടുന്ന മതം സ്വീകരിക്കാനും, ജീവിക്കാനും, പ്രചരിപ്പിക്കാനും സ്വാതന്ത്യമുണ്ട്‌. ജാതി,മത,വര്‍ഗ്ഗ,വര്‍ണ്ണ വിവേചനമില്ലാതെ എല്ലാവര്‍ക്കും ജീവിതത്തിനാവശ്യമായത്‌ സ്വന്തമാക്കാന്‍ സ്വാതന്ത്യം നല്‍കുന്ന സോഷ്യലിസമാണടുത്തത്‌. റിപ്പബ്ലിക്കന്‍ ഘടന ഓരോ ഇന്ത്യന്‍ പൗരന്റേയും സ്വാതന്ത്യമാണ്‌. നാനാജാതിമതസ്തരായ എല്ലാ വിഭാഗക്കാര്‍ക്കും, സംസ്ക്കാരങ്ങള്‍ക്കും, ഭാക്ഷകള്‍ക്കും അര്‍ഹിക്കുന്ന പ്രാതിനിത്യം നല്‍കുന്നു എന്നതാണ്‌ ഇന്ത്യന്‍ ഭരണഘടനയുടെ സവിശേഷത. കാലത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിഞ്ഞ്‌ സമയത്തിനും കാലത്തിനും അനുസൃതമായി മാറാനും പൊരുത്തപ്പെടാനും വഴങ്ങിക്കൊടുക്കുന്ന ഒരു ഭരണഘടനയാണ്‌ നമ്മുടേത്‌.

സ്വാതന്ത്യത്തിനും റിപ്പബ്ലിക്കിനുംശേഷം പിന്നീടങ്ങോട്ടുള്ള നാളുകളില്‍ വികസനത്തിന്റെ പാതയിലൂടെ സഞ്ചരിച്ച നാം ഹൈ-ടെക്‌ യുഗത്തില്‍ എത്തിനില്‍ക്കുന്നു. ലോകത്ത്‌ ഇന്ന് ഏതൊരു മേഖലയിലും ഭാരതത്തിന്‌ സ്വന്തമായൊരിടമുണ്ട്‌. മനുഷ്യകുലത്തിന്റെ ജാതകത്തില്‍ ഉഗ്രപ്രതീക്ഷകളുണര്‍ത്തുന്ന നിരവധി സാധ്യതകളും, പേടിപ്പെടുത്തുന്ന അനവധി വെല്ലുവിളികളും ഇന്ത്യന്‍ ജനത ലോകചരിത്രത്തില്‍ കോറിയിട്ടുകൊണ്ടിരിക്കുന്നു. ഉയര്‍ച്ചയില്‍നിന്ന് ഉയര്‍ച്ചയിലേയ്ക്ക്‌ കുതിക്കുമ്പോഴും ഇന്നും ഇന്ത്യയുടെ ആത്മാവ്‌ കിതയ്ക്കുന്നു, സ്വാതന്ത്യപ്രാപ്തിക്ക്‌ മുന്‍പെന്നോണം കണ്ണീര്‍പൊഴിക്കുന്നു... യതാര്‍ഥ സ്വാതന്ത്യത്തിനുവേണ്ടി..., മതസൗഹാര്‍ദ്ദത്തിനുവേണ്ടി..., വര്‍ഗീയ വിരുദ്ധ ഭാരതത്തിനുവേണ്ടി...! തേങ്ങിതേങ്ങിക്കരയുന്ന ഭാരതമാതാവിന്റെ ശബ്ദം നിങ്ങള്‍ കേള്‍ക്കുന്നില്ലേ? ചുടുകണ്ണീര്‍ നിങ്ങളുടെ സിരകളെ പൊള്ളിക്കുന്നില്ലേ? ഒന്ന് മറക്കാതിരിക്കാം. ഇന്ത്യ ജനാധിപത്യത്തിന്റെ നാടാണ്‌. നാനാത്വത്തില്‍ ഏകത്വമാണ്‌ നമ്മുടെ മുഖമുദ്ര. മുനിവര്യരുടെ ഭാരതം എന്റെ രാഷ്ട്രമാണ്‌. എല്ലാ ഭാരതീയരും എന്റെ സഹോദരീ സഹോദരന്മാരാണ്‌. ഇവിടെ ഹൈന്ദവനോ, മുസല്‍മാനോ, ക്രിസ്ത്യാനിയോ അല്ല വലുത്‌... മറിച്ച്‌ എന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന ഭാരതമെന്ന വികാരമാണ്‌. എന്റെ മജ്ജകളില്‍ കുടികൊള്ളുന്ന ഭാരതമെന്ന ഉയര്‍ന്ന സങ്കല്‍പമാണ്‌ ജനകോടികള്‍ക്കിടയിലെന്റെ സംസ്കാരത്തെ ഉയര്‍ത്തിക്കാട്ടാന്‍ എന്റെ പ്രചോദനം.

ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ആര്‍ഷഭാരതസംസ്കാരത്തിന്റെ വക്താക്കളായിത്തിരാന്‍ നമുക്കോരോരുത്തര്‍ക്കുമാവട്ടെ എന്നാശംസിക്കുന്നു. അഹിംസയില്‍ അതിഷ്ടിതമായ പുതിയൊരിന്ത്യ കെട്ടിപ്പെടുക്കാന്‍ നമുക്കൊന്നായി യത്നിക്കാം. രാജ്യത്തിനായി ജീവന്‍ ത്യജിച്ച ധീരദേശാഭിമാനികള്‍ക്ക്‌ എന്റെ ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട്‌... വന്ദേ മാതരം.


ജയ്‌ ഹിന്ദ്‌.

18 comments:

  1. ഭാരത്‌ മാതാ കീ ജയ്‌...
    അറുപതാം റിപ്പബ്ലിക്‌ ദിനാശംസകള്‍...

    ReplyDelete
  2. റിപ്പബ്ലിക്‌ ദിനാശംസകള്‍...
    Read this:http://abidiba.blogspot.com/2009/01/blog-post_26.html#links

    ReplyDelete
  3. വന്ദേ മാതരം !
    എല്ലാവർക്കും റിപ്പബ്ലിക് ദിനാശംസകൾ!!!!!

    ReplyDelete
  4. റിപ്പബ്ലിക് ദിനത്തില്‍ വായിച്ച പോസ്റ്റുകളില്‍ നല്ല ഒരു പോസ്റ്റ്. ഇന്ത്യ പലമേഖലകളിലും ഇന്ന് വളരെയധികം ഉയര്‍ന്നിട്ടുണ്ട് എന്നത് നേരുതന്നെ. പക്ഷേ ചില അടിസ്ഥാന പ്രശ്നങ്ങള്‍ ഇന്നും പരിഹരിക്കപ്പെടാതെ കിടക്കുന്നതല്ലേയുള്ളൂ‍. ജനാധിപത്യ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി, ഒരുപക്ഷേ ഭീകരതയേക്കാളും വലിയ വെല്ലുവിളി, മത, ജാതീയ, വംശീയതിയിലൂന്നിയ രാഷ്ട്രീയം തന്നെ. ഒരു രാജ്യമെന്നനിലയില്‍ അതിനെ ഏറ്റവും ബലഹീനമാക്കുന്നതും, മറ്റെല്ലാ മേഖലകളിലെ വികസനത്തിന് തടസ്സമായി നില്‍ക്കുന്നതും ഇതുതന്നെ. വികസനത്തിന്റെ പാതയിലായ ഒരു ജനാധിപത്യരാജ്യത്തിന് ഒട്ടും ചേരാത്ത ഒന്നാണ് പ്രാദേശിക രാഷ്ട്രീയം. അവരവര്‍ക്ക് അവരവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള വ്യഗ്രത. ഈ പാര്‍ട്ടികളുടെ സംരക്ഷണയില്‍ കഴിയുന്ന ഒരു കേന്ദ്രഗവര്‍മെന്റിന് സ്വയം ഒരു തീരുമാനം ഉറച്ചെടുക്കാനും സാധിക്കില്ലല്ലോ..

    ആശംസകള്‍. ഇനിയും നല്ല പോസ്റ്റുകള്‍ വരട്ടെ.

    ReplyDelete
  5. ശരിക്കും നന്നായിട്ടുണ്ട്‌ ശുപ്പാണ്ടി... അഭിനന്ദനങ്ങള്‍...
    നെല്‍സന്‍...
    റോമ...

    ReplyDelete
  6. പതാക ഉയര്‍ത്തലും ദേശീയ ഗാനാലാപനവുമില്ലാതെ ആണ്‌ റിപ്പബ്ലിക്‌ ഞാനാഘോഷിച്ചത്‌. ആരും സന്ദേശം നല്‍കിയില്ല... മധുരം വിതരണം ചെയ്തില്ല. എന്നാല്‍ ഈ പോസ്റ്റ്‌ വായിച്ചപ്പോല്‍ പള്ളിക്കൂട മുറ്റത്തെ അസംബ്ലിയും പതാക ഉയര്‍ത്തലും ഓര്‍ത്തു പോയി. ദേശസ്നേഹവും.. പ്രതീക്ഷയും ക്രിയാത്മകമായ നിരീക്ഷണങ്ങളും ഉള്ള ലേഖനം.
    തീവ്ര വാദവും, അഴിമതിയും, സ്വജന പക്ഷവാദവും, പിന്നെ മതമൗലികതയും നമ്മെ അസ്വസ്ഥരാക്കുമ്പോഴും ആര്‍ഷ സംസ്കൃതിയെ പ്രകീര്‍ത്തിക്കാനും അതില്‍ പ്രതീക്ഷയര്‍പ്പിക്കാനും ഉള്ള ആഹ്വാനം ശ്രദ്ധേയമാണ്‌.

    ആശംസകള്‍... അഭിനന്ദനങ്ങള്‍

    ReplyDelete
  7. മഹത്തായ ദേശത്തിന്റെ പാരമ്പര്യം
    നമുക്ക് കാത്ത് സൂക്ഷിക്കാം.
    നമ്മുടെ കെട്ടുറപ്പിനെ,ആത്മവിശ്വാസത്തെ,
    ആര്‍ക്കും തകര്‍ക്കാന്‍ കഴിയാതെ പോകട്ടെ .
    ഇനിയുള്ള നാളുകള്‍ സമാധാനത്തിന്റെയാവട്ടെ.
    ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ആര്‍ഷഭാരതസംസ്കാരത്തിന്റെ വക്താക്കളായിത്തിരാന്‍ നമുക്കോരോരുത്തര്‍ക്കുമാവട്ടെ.
    അഹിംസയില്‍ അതിഷ്ടിതമായ പുതിയൊരിന്ത്യ കെട്ടിപ്പെടുക്കാന്‍ നമുക്കൊന്നായി യത്നിക്കാം. രാജ്യത്തിനായി ജീവന്‍ ത്യജിച്ച ധീരദേശാഭിമാനികള്‍ക്ക്‌
    ആദരാജ്ഞലികള്‍ അര്‍പ്പിക്കാം.

    എന്റെ റിപ്പബ്ലിക് ദിനാശംസകൾ

    വന്ദേ മാതരം.
    ഭാരത് മാതാ കി ജയ്.!!!

    ReplyDelete
  8. dear
    congratulations for ur description of the fundamentals of our constitution. ur words brilliently disclose the firing enthusiasum tht u carry with yourself.
    Dn.Rajesh Maruthukkunnel

    ReplyDelete
  9. Dear Joseph,
    It seems to be a brilliant effort.
    Your words are really touching.
    A good post on Republic day


    JAI HIND

    ReplyDelete
  10. "ഇവിടെ ഹൈന്ദവനോ, മുസല്‍മാനോ, ക്രിസ്ത്യാനിയോ അല്ല വലുത്‌... മറിച്ച്‌ എന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന ഭാരതമെന്ന വികാരമാണ്‌. എന്റെ മജ്ജകളില്‍ കുടികൊള്ളുന്ന ഭാരതമെന്ന ഉയര്‍ന്ന സങ്കല്‍പമാണ്‌"

    ഈ ഒരൊറ്റ സങ്കല്പം മാത്രം എന്നും എപ്പോഴും ഒരു ഭാരതീയന്റെ മനസ്സില്‍ നിറഞ്ഞുനിന്നെങ്കില്‍ !!!
    ജോസഫിനോടൊപ്പം ഞാനുമിതാഗ്രഹിച്ചുപോകുന്നു.

    വളരെ നല്ല പോസ്റ്റ് ജോസഫ്.

    ReplyDelete
  11. mone valere nannayirikunnu ninte ripablicdina cinthakal.atu enneyum suonta nadine kurchorpichu.samadanavum shantium niranga oru Bharathamnamuku prathiassikam.comblimenti iniyum eshutuka.

    ReplyDelete
  12. ശ്രീ, അരീക്കോടന്‍, ഷിജു, മാണിക്യം...
    ഒത്തിരി നന്ദി. ഈ വഴി വന്നതിന്‌...

    അപ്പുവേട്ടാ, കാപ്പിലാന്‍ സാറേ...
    ഇനിയും വരാന്‍ മറക്കല്ലേ...!

    നെല്‍സൂ, അരങ്ങേ...
    നന്ദി... അഭിനന്ദിക്കാനുള്ള കഴിവിനെ സ്തുതിക്കുന്നു...

    രാജൂട്ടാ, സജീഷേ...
    കമന്റ്‌ ബ്രില്ലിയന്റ്‌ ആയിട്ടുണ്ട്‌ കേട്ടോ... നന്ദി.

    ഗീത്‌...
    കാത്തിരിക്കാം, പ്രാര്‍ത്ഥിക്കാം...

    മേഴ്സിചേച്ചീ...
    ഒത്തിരി നന്ദി... ഇനിയും വരണേ...

    മാണിക്യം പറഞ്ഞപോലെ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ആര്‍ഷഭാരതസംസ്കാരത്തിന്റെ വക്താക്കളായിത്തിരാന്‍ നമുക്കോരോരുത്തര്‍ക്കുമാവട്ടെ.
    അഹിംസയില്‍ അതിഷ്ടിതമായ പുതിയൊരിന്ത്യ കെട്ടിപ്പെടുക്കാന്‍ നമുക്കൊന്നായി യത്നിക്കാം.
    രാജ്യത്തിനായി ജീവന്‍ ത്യജിച്ച ധീരദേശാഭിമാനികള്‍ക്ക്‌
    ആദരാജ്ഞലികള്‍ അര്‍പ്പിക്കാം.

    വന്ദേ മാതരം.

    ReplyDelete
  13. I went th' ur blog . Its simply superb.all the best.kks-swapnadanam

    ReplyDelete
  14. നമ്മുക്കും നമ്മുടെ നാടിനും ,ഈ ലോകത്തിനും നന്മ ചെയ്യുന്നതിനു വേണ്ടി ഒരുമയുള്ള ഒരു മനസ്സുണ്ടാകണം; നല്ലത്.
    നല്ലനമസ്കാരം

    ReplyDelete