" എല്ലാം യേശുവിനു കൊടുക്കൂ..." ആന്തരിക സൗഖ്യ ധ്യാനത്തിനിടയില്‍ ഫാ. ജയിംസ് പറഞ്ഞു. "ഇത് എന്തൊരു പുകില്!" - ചാര്‍ളി മനസ്സില്‍ പറഞ്ഞു. താന്‍ താന്തോന്നിയും തല്ലുകൊള്ളിയും മുക്കുടിയനുമാണ്. അങ്ങനെയുള്ള തന്നില്‍നിന്നും കര്‍ത്താവിനെന്ത് കിട്ടാനാണ്...!
ചാര്‍ളിയുടെ മൗനം ഫാ. ജയിംസിനെ നിരാശനാക്കിയില്ല. അയാളെ കണ്ടപ്പോഴൊക്കെ അദ്ദേഹം പറഞ്ഞു: "ചാര്‍ളി, എല്ലാം യേശുവിനു കൊടുക്കൂ."
ഫാ. ജയിംസിന്റെ വാക്കുകള്‍ ചാര്‍ളിയുടെ ജീവിത്തെ ആഴമായി സ്പര്‍ശിച്ചു. ധ്യാനത്തിന്റെ അവസാനദിവസം ഫാദറിന്റെ മുമ്പില്‍ മുട്ടിന്മേല്‍ നിന്നുകൊണ്ട് ചാര്‍ളി തന്നേയും തനിക്കുള്ളവരേയും പൂര്‍ണ്ണമായി ദൈവത്തിനു സമര്‍പ്പിച്ചു. തന്റെ കൈയില്‍നിന്ന് കര്‍ത്താവിന് ഒന്നും കിട്ടാനില്ലെന്നായിരുന്നു ചാര്‍ളി ആദ്യം കരുതിയത്. എന്നാല്‍, ദൈവത്തിന് തന്നെത്തന്നെ പൂര്‍ണ്ണമായി സമര്‍പ്പിച്ചുകൊണ്ട് മുന്നോട്ട് പോകാന്‍ തുടങ്ങിയപ്പോള്‍ ദൈവം ഓരോ ദിവസവും ഒട്ടേറെ കാര്യങ്ങള്‍ തന്നില്‍നിന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹത്തിനു മനസ്സിലായി. ഈ ആത്മസമര്‍പ്പണം അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒട്ടേറെ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചു. മദ്യപാനവും ചൂതുകളിയും നിന്നു. പൊട്ടിത്തകര്‍ന്നിരുന്ന കുടുംബബന്ധങ്ങള്‍ പലതും ശരിയായി. ജീവിതത്തില്‍ സമാധാനവും ശാന്തിയും എന്താണെന്ന് ചാര്‍ളി അനുഭവിച്ചറിയാന്‍ തുടങ്ങി. അങ്ങനെയാണ് മറ്റുള്ളവരോട് കൂടുതല്‍ സ്നേഹവും, കാരുണ്യവും അനുകമ്പയുമൊക്കെ കാണിക്കാന്‍ അദ്ദേഹം മുതിര്‍ന്നത്.
അവിടുന്നു നമ്മില്‍നിന്ന് എന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ? ദൈവം നമ്മില്‍നിന്ന് എന്തെങ്കിലും ചോദിക്കുന്നുണ്ടോ? സാധാരണക്കാരായ നമ്മില്‍നിന്നും ദൈവം എന്ത് ചോദിക്കാനാണ് എന്നയിരിക്കും ആദ്യം നമ്മുടെ ചിന്ത പോകുന്നത്. അതുപോലെ സര്‍വ്വതിന്റേയും ഉടമയായ അവിടുത്തേയ്ക്ക് നമ്മില്‍നിന്ന് എന്ത് കിട്ടാനാണ് എന്നും ചാര്‍ളിയേപ്പോലെ നാമും ഒരു പക്ഷെ അത്ഭുതപ്പെട്ടേയ്ക്കാം.

നമ്മുടെ ആത്മസമര്‍പ്പണം ആത്മാര്‍ഥമാണെങ്കില്‍ ദൈവം നമ്മോട് ചോദിക്കുന്ന കാര്യങ്ങള്‍ നാം പൂര്‍ണമായും ചെയ്തുകൊടുക്കും. അങ്ങനെ ചെയ്യുന്നതുവഴി നമുക്കുണ്ടാകുന്ന ആനന്ദവും ആത്മസംതൃപ്തിയും അതിരുകളില്ലാത്തതായിരിക്കും.
ഈ നോയമ്പുകാലം ഒരു സമ്പൂര്‍ണ സമര്‍പ്പണത്തിന്റെ കാലമാവട്ടെ... ഈ സമര്‍പ്പണം നമ്മുടെ ജീവിതത്തെ ഇളക്കിമറിക്കുമെന്നതില്‍ സംശയംവേണ്ട. എന്നാല്‍ അതുവഴിയുണ്ടാവുന്ന നേട്ടം അദ്ഭുതകരമായിരിക്കും.