14 Apr 2008

എന്നേക്കുറിച്ചൊരു വാക്ക്‌...

1982 ഒക്ടോബര്‍ 28-നു 'ദൈവത്തിന്റെ സ്വന്തം നാടായ' കേരളത്തിലെ കണ്ണൂര്‍ ജില്ലയില്‍ ഇരിട്ടിയടുത്ത്‌ ഉരുപ്പുംകുറ്റിയില്‍ കളത്തില്‍ സ്കറിയാ - മറിയാമ്മ ദമ്പതികളുടെ ഏഴാമത്തേയും അവസാനത്തേയും പുത്രനായി ജനിച്ചു. എന്റെ മാതാപിതാക്കള്‍ക്കും, ചേട്ടനും, അഞ്ച്‌ സഹോദരിമാര്‍ക്കും ഞാനെന്നും പ്രിയപ്പെട്ടവനായിരുന്നു - ഒപ്പം തലവേദനയും - കാരണം ഞാനെന്നും ഒരു പിടിവാശിക്കാരനായിരുന്നു. 1988 ജൂണ്‍ 3നു സെന്റ്‌ തോമസ്‌ എല്‍.പി.സ്കൂള്‍, കരിക്കോട്ടക്കരിയില്‍ സ്കൂള്‍ ജീവിതമാരംഭിച്ചു. 1998 മാര്‍ച്ചില്‍ സെന്റ്‌ തോമസ്‌ ഹൈസ്കൂളില്‍ എസ്‌.എസ്‌.എല്‍.സി പഠിച്ചിറങ്ങുമ്പോള്‍ മുന്‍പില്‍ പ്രത്യേക ലഷ്യങ്ങളൊന്നുമില്ലായിരുന്നു. എങ്കിലും ഒരു വൈദികനാവണം എന്ന ആശ മനസ്സിന്റെ അകത്തളങ്ങളില്‍ എന്നുമൊളിച്ചിരുന്നു എന്ന് പറയാതെ വയ്യ. എന്നേക്കാളുപരി എന്റെ എല്ലാമെല്ലാമായ അമ്മച്ചിയും വീട്ടുകാരെല്ലാവരും അതാഗ്രഹിച്ചിരുന്നു.

1998 ഏപ്രില്‍ ആറാം തിയതി മഹാരാഷ്ടയില്‍ ചാന്ദാ രൂപതയിലെ മൈനര്‍ സെമിനാരി റെക്ടര്‍ (ഫാദര്‍ എഫ്രേം നരികുളം - എറണാകുളം രൂപത - അന്ന് ചാന്ദയില്‍ സെമിനാരി റെക്ടര്‍ ആയിരുന്നു) എന്നെ ആ രൂപതക്കുവേണ്ടി സെലെക്റ്റ്‌ ചെയ്തു (കേരളത്തിനു പുറത്തുള്ള ആദ്യത്തെ സീറോ മലബാര്‍ രൂപത - 1962 ല്‍ നാഗ്പ്പൂര്‍ വിഭജിച്ച്‌ രൂപീകൃതമായി). ഒട്ടേറെ നെട്ടോട്ടങ്ങള്‍ക്കൊടുവില്‍ ജൂണ്‍ 27നു വിജയാനന്ദ്‌ പിതാവിന്റെ കീഴിലുള്ള ആ രൂപതയില്‍ ഞാന്‍ ഒരംഗമായി.


ചാന്ദ രൂപതയിലെ ബലാര്‍ഷയില്‍ അഞ്ച്‌ വര്‍ഷത്തെ മൈനര്‍ സെമിനാരി പഠനം. തുടര്‍ന്ന് ബാംഗ്ലൂരില്‍ കോട്ടയം രൂപതയുടെ മേജര്‍ സെമിനാരിയായ മാര്‍ മാക്കില്‍ ഗുരുകുലത്തില്‍ താമസിച്ച്‌ ധര്‍മാരാം വിദ്യാക്ഷേത്രത്തില്‍ രണ്ട്‌ വര്‍ഷം തത്വശാസ്ത്ര പഠനം. അതിനുശേഷം ഒരു വര്‍ഷം ചാന്ദരൂപതയില്‍ ഗട്ചിറോളി ജില്ലയിലെ വസ ഇടവകയില്‍ 'റീജന്‍സി'. പിറകോട്ട്‌ തിരിഞ്ഞുനോക്കുമ്പോള്‍ ഈ വര്‍ഷങ്ങളൊക്കെയും അനുഗ്രഹങ്ങളുടെ മഹാമാരി ചൊരിയപ്പെട്ട വര്‍ഷങ്ങളായി അനുഭവപ്പെടുന്നു.


2006 ആഗസ്റ്റ്‌ 08 - നു റോമില്‍ മരിയാ മാത്തര്‍ എക്ലേസിയായില്‍ എത്തിച്ചേര്‍ന്ന ഞാന്‍ രണ്ട്‌ മാസത്തെ ഇറ്റാലിയന്‍ പഠനത്തിനുശേഷം ഒക്ടോബര്‍ 10 - നു റെജീന അപ്പസ്തൊലോറുംത്തില്‍ ദൈവശാസ്ത്രപഠനം ആരംഭിച്ചു. ഇപ്പോള്‍ ഞാനിവിടെ ദൈവശാസ്ത്രപഠനം നടത്തിക്കൊണ്ടിരിക്കുന്നു.

ജനനം - 28 - 10 - 1982
മാമ്മോദീസ - 28 - 02 - 1983
സ്കൂള്‍ പ്രവേശനം - 03 - 06 - 1988
ആദ്യകുര്‍ബാന - 04 - 05 - 1992
സ്ഥൈര്യലേപനം - 03 - 05 - 1993
സ്കൂള്‍ വിടുതല്‍ - 30 - 03 - 1998
സെമിനാരി പ്രവേശനം - 27 - 06 - 1998
ഉടുപ്പിടല്‍ - 15 - 05 - 2006




വീട്ടുകാര്‍





അച്ഛന്‍ - കെ.സി. സ്കറിയ : 02 - 10 - 1944
അമ്മ - തങ്കമ്മ സ്കറിയ : 26 - 11 - 1948
ചേട്ടന്‍ - ലാലിച്ചന്‍ സ്കറിയ : 07 - 05 - 1972
ചേച്ചി - ലാലിമ്മ സ്കറിയ : 20 - 10 - 1974
ചേച്ചി - ലൗലി സ്കറിയ : 04 - 12 - 1976
ചേച്ചി - ലൈല സ്കറിയ : 02 - 05 - 1978
ചേച്ചി - ലൈസ സ്കറിയ : 19 - 02 - 1979
ചേച്ചി - അല്‍ഫോന്‍സ സ്കറിയ : 19 - 05 - 1981

5 comments:

  1. Adipoliyaada mone.....Nice Language.....

    ReplyDelete
  2. congras buon proseguemento

    ReplyDelete
  3. Thanks a lot dear James and Josekutty..

    Pass through this when you are free..

    ReplyDelete
  4. very good brother.... congrats

    ReplyDelete
  5. very nice brother........... congrats

    ReplyDelete