20 Feb 2009

എന്റെ പ്രിയ കൂട്ടുകാരാ


എന്റെ പ്രിയ കൂട്ടുകാരാ...

എന്ത്‌ ആശംസിച്ചാലാണ്‌ മതിയാവുക എന്നറിയില്ല...

എങ്കിലും,

കല്ലും മുള്ളും നിറഞ്ഞ ജീവിതവഴിത്താരകളില്‍ കാലം പൂമ്പട്ടുപരവതാനി വിരിക്കട്ടെ...

കണ്ണിണകളെ കുളിരണിയിച്ച്‌ പൂത്തുലഞ്ഞുനില്‍ക്കുന്ന മഞ്ഞക്കണിക്കൊന്നപോലെ,

മാനത്ത്‌ വര്‍ണ്ണരാജി വിരിയിച്ച്‌ ദൃശ്യവിസ്മയം തീര്‍ക്കുന്ന മഴവില്ലുപോലെ,

നെയ്ത്തിരിനാളങ്ങളുടെ പ്രഭയില്‍ കുളിച്ചുനില്‍ക്കുന്ന കാര്‍ത്തികരാവുപോലെ,

ജീവിതം സുന്ദരസുരഭിലമാകട്ടെ...

ഇന്നലെയിലെ സ്വപ്നങ്ങളെ പൂവണിയിക്കാനും,

ഇന്നത്തെ ആഗ്രഹങ്ങളെ നിറവേറ്റാനും,

നാളെയുടെ പ്രതീക്ഷകളെ ഊട്ടിവളര്‍ത്താനും നിനക്കാവട്ടെ...

എനിക്കിനി ഒന്നും പറയാന്‍ വയ്യ...

എനിക്കു നിന്നോടു പറയാന്‍ പറ്റുന്നതിനേക്കാള്‍ അധികമായി ഞാന്‍ നിന്നെ സ്നേഹിക്കുന്നു...

ഒന്നു മറക്കാതിരിക്കൂ...

നീ ദൈവത്തിന്റെ കൈകളില്‍ സുരക്ഷിതനായിരിക്കും.

അവിടുത്തെ വിശ്വസ്തത നിന്നെ പരിപാലിച്ചുകൊള്ളും.

നീ എവിടെപ്പോയാലും നിന്നെ സംരക്ഷിക്കാന്‍
ദൈവം തന്റെ മാലാഖമാരെ നിനക്കുവേണ്ടി നിയോഗിച്ചുകൊള്ളും...!


Subscribe to നിത്യദര്‍ശനങ്ങള്‍ by Email

2 comments:

  1. എനിക്കിനി ഒന്നും പറയാന്‍ വയ്യ...


    എനിക്കു നിന്നോടു പറയാന്‍ പറ്റുന്നതിനേക്കാള്‍ അധികമായി ഞാന്‍ നിന്നെ സ്നേഹിക്കുന്നു...

    ReplyDelete
  2. Entorassuasam.nam evide poyalum nammodopam nammude kavelmalaghaundennulla chinda.priya sagodhara nanma nerunnu.

    ReplyDelete