25 Feb 2009

എല്ലാം കൊടുക്കുമ്പോള്‍... (നോയമ്പുകാല ചിന്ത)


" ല്ലാം യേശുവിനു കൊടുക്കൂ..." ആന്തരിക സൗഖ്യ ധ്യാനത്തിനിടയില്‍ ഫാ. ജയിംസ്‌ പറഞ്ഞു. "ഇത്‌ എന്തൊരു പുകില്‌!" - ചാര്‍ളി മനസ്സില്‍ പറഞ്ഞു. താന്‍ താന്തോന്നിയും തല്ലുകൊള്ളിയും മുക്കുടിയനുമാണ്‌. അങ്ങനെയുള്ള തന്നില്‍നിന്നും കര്‍ത്താവിനെന്ത്‌ കിട്ടാനാണ്‌...!

ചാര്‍ളിയുടെ മൗനം ഫാ. ജയിംസിനെ നിരാശനാക്കിയില്ല. അയാളെ കണ്ടപ്പോഴൊക്കെ അദ്ദേഹം പറഞ്ഞു: "ചാര്‍ളി, എല്ലാം യേശുവിനു കൊടുക്കൂ."

ഫാ. ജയിംസിന്റെ വാക്കുകള്‍ ചാര്‍ളിയുടെ ജീവിത്തെ ആഴമായി സ്പര്‍ശിച്ചു. ധ്യാനത്തിന്റെ അവസാനദിവസം ഫാദറിന്റെ മുമ്പില്‍ മുട്ടിന്മേല്‍ നിന്നുകൊണ്ട്‌ ചാര്‍ളി തന്നേയും തനിക്കുള്ളവരേയും പൂര്‍ണ്ണമായി ദൈവത്തിനു സമര്‍പ്പിച്ചു. തന്റെ കൈയില്‍നിന്ന് കര്‍ത്താവിന്‌ ഒന്നും കിട്ടാനില്ലെന്നായിരുന്നു ചാര്‍ളി ആദ്യം കരുതിയത്‌. എന്നാല്‍, ദൈവത്തിന്‌ തന്നെത്തന്നെ പൂര്‍ണ്ണമായി സമര്‍പ്പിച്ചുകൊണ്ട്‌ മുന്നോട്ട്‌ പോകാന്‍ തുടങ്ങിയപ്പോള്‍ ദൈവം ഓരോ ദിവസവും ഒട്ടേറെ കാര്യങ്ങള്‍ തന്നില്‍നിന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹത്തിനു മനസ്സിലായി. ഈ ആത്മസമര്‍പ്പണം അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒട്ടേറെ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചു. മദ്യപാനവും ചൂതുകളിയും നിന്നു. പൊട്ടിത്തകര്‍ന്നിരുന്ന കുടുംബബന്ധങ്ങള്‍ പലതും ശരിയായി. ജീവിതത്തില്‍ സമാധാനവും ശാന്തിയും എന്താണെന്ന് ചാര്‍ളി അനുഭവിച്ചറിയാന്‍ തുടങ്ങി. അങ്ങനെയാണ്‌ മറ്റുള്ളവരോട്‌ കൂടുതല്‍ സ്നേഹവും, കാരുണ്യവും അനുകമ്പയുമൊക്കെ കാണിക്കാന്‍ അദ്ദേഹം മുതിര്‍ന്നത്‌.

അവിടുന്നു നമ്മില്‍നിന്ന്‌ എന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ? ദൈവം നമ്മില്‍നിന്ന്‌ എന്തെങ്കിലും ചോദിക്കുന്നുണ്ടോ? സാധാരണക്കാരായ നമ്മില്‍നിന്നും ദൈവം എന്ത്‌ ചോദിക്കാനാണ്‌ എന്നയിരിക്കും ആദ്യം നമ്മുടെ ചിന്ത പോകുന്നത്‌. അതുപോലെ സര്‍വ്വതിന്റേയും ഉടമയായ അവിടുത്തേയ്ക്ക്‌ നമ്മില്‍നിന്ന്‌ എന്ത്‌ കിട്ടാനാണ്‌ എന്നും ചാര്‍ളിയേപ്പോലെ നാമും ഒരു പക്ഷെ അത്ഭുതപ്പെട്ടേയ്ക്കാം.

എന്നാല്‍ ദൈവം ഒട്ടേറെ കാര്യങ്ങള്‍ നമ്മില്‍നിന്നും പ്രതീക്ഷിക്കുന്നുണ്ട്‌. അതുപോലെ അവിടുത്തേയ്ക്ക്‌ നമ്മില്‍നിന്ന് പലതും കിട്ടാനുമുണ്ട്‌. ചാര്‍ളി മനസ്സിലാക്കിയതുപോലെ ദൈവം നമ്മില്‍നിന്ന് ആദ്യം പ്രതീക്ഷിക്കുന്നത്‌ നമ്മുടെ സമ്പൂര്‍ണ സമര്‍പ്പണമാണ്‌. നാം ദൈവത്തിന്‌ പൂര്‍ണമായി സമര്‍പ്പിച്ചുകഴിയുമ്പോള്‍ അവിടുന്ന് പലകാര്യങ്ങളും നമ്മില്‍നിന്നും ചോദിക്കും.



നമ്മുടെ ആത്മസമര്‍പ്പണം ആത്മാര്‍ഥമാണെങ്കില്‍ ദൈവം നമ്മോട്‌ ചോദിക്കുന്ന കാര്യങ്ങള്‍ നാം പൂര്‍ണമായും ചെയ്തുകൊടുക്കും. അങ്ങനെ ചെയ്യുന്നതുവഴി നമുക്കുണ്ടാകുന്ന ആനന്ദവും ആത്മസംതൃപ്തിയും അതിരുകളില്ലാത്തതായിരിക്കും.

ഈ നോയമ്പുകാലം ഒരു സമ്പൂര്‍ണ സമര്‍പ്പണത്തിന്റെ കാലമാവട്ടെ... ഈ സമര്‍പ്പണം നമ്മുടെ ജീവിതത്തെ ഇളക്കിമറിക്കുമെന്നതില്‍ സംശയംവേണ്ട. എന്നാല്‍ അതുവഴിയുണ്ടാവുന്ന നേട്ടം അദ്ഭുതകരമായിരിക്കും.

10 comments:

  1. താന്‍ താന്തോന്നിയും തല്ലുകൊള്ളിയും മുക്കുടിയനുമാണ്‌. അങ്ങനെയുള്ള തന്നില്‍നിന്നും കര്‍ത്താവിനെന്ത്‌ കിട്ടാനാണ്‌...!


    ഈ നോയമ്പുകാലം ഒരു സമ്പൂര്‍ണ സമര്‍പ്പണത്തിന്റെ കാലമാവട്ടെ... ഈ സമര്‍പ്പണം നമ്മുടെ ജീവിതത്തെ ഇളക്കിമറിക്കുമെന്നതില്‍ സംശയംവേണ്ട. എന്നാല്‍ അതുവഴിയുണ്ടാവുന്ന നേട്ടം അദ്ഭുതകരമായിരിക്കും.

    ReplyDelete
  2. നോമ്പുകാലചിന്തയ്ക്ക് ആശംസകൾ!!
    പോസ്റ്റു നന്നായിരിക്കുന്നു!!

    ReplyDelete
  3. Wunderscöhne Gedanken für die Fastenzeit.

    ReplyDelete
  4. kollam nalla chinthakal............

    ReplyDelete
  5. A very good and thoughtful thought for lenten season.
    Your efforts seems to be nice and congrats for your good thouhts.

    Rijesh Vettath

    ReplyDelete
  6. ആത്മസമർപ്പണം നിത്യജീവിതത്തിന്റെ ഭാഗം തന്നെയാക്കി ദിവ്യബലിയുടെ മഹത്ത്വം എന്നും നിലനിൽക്കട്ടെ.
    ‘ബലി’ യെക്കുറിച്ച് ചിലത് ഇവിടെ എഴുതിയിരുന്നു.

    ReplyDelete
  7. Dear Brother Joseph,

    Thanks and congrats for your site. It is very enriching and helpful.

    Wish you all the best in your Seminary life. May the Lord give you the inner strength, wisdom and courage to be a holy priest.

    With all good wishes,
    Sr. Savitha T.

    ReplyDelete
  8. സാധാരണക്കാരായ നമ്മില്‍നിന്നും ദൈവം എന്ത്‌ പ്രതീക്ഷിക്കാനാണ്‌ എന്നാണ്‌ ഞാനും ആദ്യം കരുതിയിരുന്നത്‌.

    വളരെ നല്ലത്‌. ഒത്തിരി ചിന്തിപ്പിച്ചു. ആശംസകള്‍.

    ReplyDelete
  9. wish u also a great lenten season

    God is Great;praise Him

    ReplyDelete