വാക്കുകള്‍ക്ക് വരച്ചുകാണിക്കാന്‍ കഴിയാത്ത സൗഹൃദത്തിന്...
മിഴികള്‍ക്ക് മറച്ചുപിടിക്കാന്‍ കഴിയാത്ത കണ്ണുനീര്‍ത്തുള്ളികള്‍ക്ക്...
ജന്മാന്തരങ്ങള്‍ക്കപ്പുറത്ത് പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുനര്‍ജന്മത്തിന്...
വിങ്ങലുകളില്ലാതെ, കണ്ണീരില്ലാതെ പുഞ്ചിരിയില്‍ പൊതിഞ്ഞെടുത്ത വേര്‍പാടിന്...
കണ്ണില്‍നിന്നും കണ്ണിലേയ്ക്കും,
കരളില്‍നിന്നും കരളിലേയ്ക്കും ഒഴുകിയിരുന്ന സ്നേഹപ്രവാഹത്തിന്റെ ഓര്‍മയ്ക്കായ്...
ഒരിക്കലും ഓര്‍ത്തെടുക്കാന്‍ ആവാത്ത ഇന്നലെകളുടെ ഓര്‍മ്മയ്ക്കായ്...
മനസ്സിലായവര്‍ക്കും, മനസ്സിലാകാത്തവര്‍ക്കും,
പ്രശംസിച്ചവര്‍ക്കും, വിമര്‍ശിച്ചവര്‍ക്കും
കണ്ണീരില്‍കുതിര്‍ന്ന ഒരു യാത്രാമൊഴി...!
ചില ഇഷ്ടങ്ങള്‍ അങ്ങനെയാണ്.
അറിയാതെ അടുത്തുപോകും.
ഒന്ന് കാണാന്‍,
ഒപ്പം നടക്കാന്‍,
അല്‍പം സംസാരിക്കാന്‍ ഒക്കെ വല്ലാതെ കൊതിക്കും.
എന്നും എന്റേത് മാത്രമെന്ന് കരുതിയവര്‍...
ഒടുവില്‍ എല്ലാം വെറുതേയായിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍...!
ഉള്ളിന്റെയുള്ളില്‍ എവിടെയെങ്കിലും ആ ഇഷ്ടത്തെ നമ്മള്‍ കുഴിച്ചുമൂടും...
അറിയാതിരുന്നെങ്കില്‍ എത്ര നന്നായിരുന്നുവെന്ന് അറിയാതെ കൊതിച്ചുപോകും...
പിന്നീട് എപ്പോഴെങ്കിലുമൊക്കെ,
രണ്ടുതുള്ളി കണ്ണീരിന്റെ നനവോടെ...
ആ ഇഷ്ടത്തെ നമ്മള്‍ ഓര്‍ക്കും,
അപ്പോഴും ഹൃദയം മന്ത്രിക്കുന്നുണ്ടാവും...
"അവര്‍ എന്റേതായിരുന്നെങ്കില്‍, എന്റേത് മാത്രം...!"
)::
ReplyDelete:)
ReplyDeletewww.edayan.ning.com EDAYAN
ReplyDeleteA CHRISTIAN SOCIAL NETWORK
PLZ JOIN ...ADD U R BLOGS PLEASE