16 May 2009

'ചരിത്ര' തോല്വിയുമായി ഇടതു മുന്നണി...

രുടെ പ്രതീക്ഷകള്‍ പൂക്കും? വേട്ടെടുപ്പിന്‌ ശേഷമുള്ള നീണ്ട കാത്തിരിപ്പിന്‌ ഇന്ന് വിരാമമായപ്പോള്‍ സര്‍ക്കാരിനേയും പ്രധാനമന്ത്രിയേയും നിശ്ചയിക്കുന്ന തീരുമാനങ്ങളില്‍ നിര്‍ണ്ണായക പങ്ക്‌ വഹിക്കുമെന്ന് അവകാശപ്പെട്ടിരുന്ന സി.പി.എം പാര്‍ട്ടി ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി. മൊത്തം 82 സീറ്റുകളില്‍ മത്സരിച്ച സി.പി.എം. നു വെറും 16 സീറ്റുകൊണ്ട്‌ തൃപ്തിപ്പെടേണ്ടി വന്നു. ഫലമോ, കഴിഞ്ഞ തവണത്തെ ലോക്‌ സഭയില്‍ മൂന്നാമത്തെ വലിയ കക്ഷിയായിരുന്ന സി.പി.എം ഇത്തവണ എട്ടാം സ്ഥാനത്ത്‌.

ഒരുപിടി എക്സിറ്റ്‌ പോളുകള്‍ നല്‍കിയ ആത്മവിശ്വാസത്തില്‍ യു.ഡി.എഫും, എക്സിറ്റ്‌ പോളുകളില്‍ അവിശ്വാസം പ്രകടിപ്പിച്ച്‌ എല്‍.ഡി.എഫും, കാര്യമായി ഒന്നും നേടാനില്ലെങ്കിലും ഒന്നും നഷ്ടപ്പെടാനില്ലെന്ന് ബി.ജെ.പി യും വിശ്വസിച്ചുപോന്ന കൊച്ചുകേരളത്തിലെ ഒരു മാസക്കാല കാത്തിരിപ്പുകള്‍ക്കന്ത്യമായി. ഒടുവില്‍ കണക്കും, കൂട്ടും തെറ്റി സി.പി.എം പ്രതിക്കൂട്ടിലായ കാഴ്ചയായിരുന്നു ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. 20 ല്‍ 16 സീറ്റിലും ഉജ്വല വിജയം നേടി കോണ്‍ഗ്രസും, യു.ഡി.എഫും 2004 ലെ പരാജയത്തിന്‌ കനത്ത മറുപടി നല്‍കിയപ്പോള്‍, പിഴച്ച ചുവടുകള്‍ക്കും, തെറ്റായ കണക്കുകൂട്ടലുകള്‍ക്കും ഇടതുപക്ഷത്തിന്‌ വന്‍ വില നല്‍കേണ്ടി വന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ തട്ടകമായ കണ്ണൂരില്‍ പാര്‍ട്ടിക്കേറ്റ വന്‍ പരാജയം കേരളത്തില്‍ ഭരണകക്ഷിക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയായി. ജനങ്ങളില്‍നിന്ന് ഭരണകക്ഷി അകന്നു എന്നതിനുള്ള ഏറ്റവും വലിയ തെളിവല്ലേ ഈ കനത്ത തിരിച്ചടി?

ഇനി നിങ്ങള്‍ പറയൂ. എന്തൊക്കെയായിരിക്കും കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ പരാജയ കാരണങ്ങള്‍... 'ബി.ജെ.പി വിരുദ്ധ വികാരം' എന്ന രണ്ടുവാക്കില്‍ എല്‍.ഡി.എഫിന്റെ പരാജയത്തെ ലഘൂകരിക്കാന്‍ സാധിക്കുമോ? പാര്‍ട്ടിയിലും ഇടതുമുന്നണിയിലും തിരുത്തലുകള്‍ക്ക്‌ സമയമായെന്നോ? വിഭാഗീയതയും തിരഞ്ഞെടുപ്പു നയങ്ങളും തിരിച്ചടിക്ക്‌ കാരണമായോ? മ-അദനി ബന്ധം ഗുണത്തേക്കാളേറെ ദോഷമായി ഭവിച്ചോ? 'പൊന്നാനി പരീക്ഷണം' പാടേ പാളിയെന്നോ? ക്രൈസ്തവ വിഭാഗത്തേയും എന്‍ എസ്‌ എസ്സിനേയും എതിരാക്കിയത്‌ പാര്‍ട്ടിക്ക്‌ വിനയായോ? മുസ്ലീം വോട്ടിനുവേണ്ടി നടത്തിയ 'രണ്ടും കല്‍പ്പിച്ചുള്ള കളികള്‍' ആവശ്യത്തിന്‌ ഫലം കണ്ടില്ലന്നോ? പൊന്നാനിയിലും, കോഴിക്കോടും സീറ്റുമാറ്റങ്ങള്‍ക്കായി പാര്‍ട്ടി ഉണ്ടാക്കിയ കോലാഹലങ്ങള്‍ ജനത്തെ ചൊടിപ്പിച്ചെന്നോ? ഇവയ്ക്കെല്ലാം പുറമേ കേരളത്തിലെ നേതാക്കളുടെ ജീവിതശൈലി പാര്‍ട്ടിയുടെ യശസ്സിന്‌ മങ്ങലേല്‍പ്പിച്ചിരിക്കാം. ഉപഭോക്തൃ സംസ്കാരത്തിന്റെ സ്വാധീനം സഖാക്കളെ ചൂടുപിടിപ്പിച്ചിരിക്കാം. ഇവയ്ക്കെല്ലാമപ്പുറത്ത്‌ ചേരിതിരിവും, തമ്മിത്തല്ലും പരാജയ കാരണങ്ങളായിക്കൂടേ? ലാവ്ലിനും, നവകേരള യാത്രയും തള്ളിക്കളയാനൊക്കുമോ?

ഇതില്‍നിന്നെല്ലാം ഒരു വലിയ സത്യം മനസ്സിലാക്കേണ്ടിയിരിക്കുന്നു. പൊതുജനം വിഡ്ഡികളല്ല. ചോദ്യം ചെയ്യപ്പെടാനാവാത്തതായി ഒന്നുമില്ല. വര്‍ഗ്ഗീയ പ്രചാരണങ്ങളും, മറ്റ്‌ വിലകുറഞ്ഞ കളികളും ഇനി വിലപ്പോവില്ല. ഭരണം നല്ലതല്ലങ്കില്‍ തിരിച്ചടി നേരിടുമെന്നുറപ്പ്‌. സത്യത്തിനും ജീവിതദര്‍ശങ്ങള്‍ക്കുമേ ഇനി സ്ഥാനമുള്ളൂ. 'സത്യമേവ ജയതേ...'

6 comments:

  1. "സത്യത്തിനും ജീവിതദര്‍ശങ്ങള്‍ക്കുമേ ഇനി സ്ഥാനമുള്ളൂ."
    ഒരു പതിനാറിലോ ഇരുന്നൂറ്റഞ്ചിലോ സത്യം പൂക്കുമെന്ന് കരുതാനും ജനങ്ങള്‍ വിഡ്ഠികളല്ല. ഒരു പാര്‍ട്ടി കാണിച്ച ഉത്തരവാദിത്വലംഘനത്തിനും തെറ്റായ നയങ്ങള്‍ക്കും താല്‍ക്കാലിക അറുതി എന്നുപറയാനേ നമുക്കാകൂ. "സത്യമേവ ജയതേ.." എന്ന ആദര്‍ശം തെളിയിചുകാണിക്കാനുള്ള ചങ്കൂറ്റം ഭരിക്കുന്നവര്‍ക്കുണ്ടാകട്ടെ.

    ഒരു നല്ല നാളേക്കായി ഭരിക്കുന്നവര്‍ ഇതിനെ ഒരു വെല്ലുവിളിയായി കാണട്ടെ. തോറ്റ പാര്‍ട്ടികള്‍ വീഴ്ച്ചകള്‍ മനസ്സിലാക്കി കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കണം. അങ്ങനെ ഒരു പരാജയങ്ങളും വിജയങ്ങളും ജനാധിപത്യത്തിന്റെ വിജയമായി മാറട്ടെ.

    ReplyDelete
  2. ങ്‌ഹെ... കണ്ണൂര്‍ക്കാരന്‍ കളിച്ച്‌ കളിച്ച്‌ രാഷ്ടീയത്തിലും കൈവച്ചൊ? കൊള്ളാല്ലോ ഉരുപ്പുംകുറ്റിയേ!

    ReplyDelete
  3. തിങ്കള്‍, മേയ് 18, 2009
    16-May-2009
    'ചരിത്ര' തോല്വിയുമായി ഇടതു മുന്നണി...

    ആരുടെ പ്രതീക്ഷകള്‍ പൂക്കും? വേട്ടെടുപ്പിന്‌ ശേഷമുള്ള നീണ്ട കാത്തിരിപ്പിന്‌ ഇന്ന് വിരാമമായപ്പോള്‍ സര്‍ക്കാരിനേയും പ്രധാനമന്ത്രിയേയും നിശ്ചയിക്കുന്ന തീരുമാനങ്ങളില്‍ നിര്‍ണ്ണായക പങ്ക്‌ വഹിക്കുമെന്ന് അവകാശപ്പെട്ടിരുന്ന സി.പി.എം പാര്‍ട്ടി ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി. മൊത്തം 82 സീറ്റുകളില്‍ മത്സരിച്ച സി.പി.എം. നു വെറും 16 സീറ്റുകൊണ്ട്‌ തൃപ്തിപ്പെടേണ്ടി വന്നു. ഫലമോ, കഴിഞ്ഞ തവണത്തെ ലോക്‌ സഭയില്‍ മൂന്നാമത്തെ വലിയ കക്ഷിയായിരുന്ന സി.പി.എം ഇത്തവണ എട്ടാം സ്ഥാനത്ത്‌.

    ഒരുപിടി എക്സിറ്റ്‌ പോളുകള്‍ നല്‍കിയ ആത്മവിശ്വാസത്തില്‍ യു.ഡി.എഫും, എക്സിറ്റ്‌ പോളുകളില്‍ അവിശ്വാസം പ്രകടിപ്പിച്ച്‌ എല്‍.ഡി.എഫും, കാര്യമായി ഒന്നും നേടാനില്ലെങ്കിലും ഒന്നും നഷ്ടപ്പെടാനില്ലെന്ന് ബി.ജെ.പി യും വിശ്വസിച്ചുപോന്ന കൊച്ചുകേരളത്തിലെ ഒരു മാസക്കാല കാത്തിരിപ്പുകള്‍ക്കന്ത്യമായി. ഒടുവില്‍ കണക്കും, കൂട്ടും തെറ്റി സി.പി.എം പ്രതിക്കൂട്ടിലായ കാഴ്ചയായിരുന്നു ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. 20 ല്‍ 16 സീറ്റിലും ഉജ്വല വിജയം നേടി കോണ്‍ഗ്രസും, യു.ഡി.എഫും 2004 ലെ പരാജയത്തിന്‌ കനത്ത മറുപടി നല്‍കിയപ്പോള്‍, പിഴച്ച ചുവടുകള്‍ക്കും, തെറ്റായ കണക്കുകൂട്ടലുകള്‍ക്കും ഇടതുപക്ഷത്തിന്‌ വന്‍ വില നല്‍കേണ്ടി വന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ തട്ടകമായ കണ്ണൂരില്‍ പാര്‍ട്ടിക്കേറ്റ വന്‍ പരാജയം കേരളത്തില്‍ ഭരണകക്ഷിക്കേറ്റ ഏറ്റവും വലിയ തിരിച്ചടിയായി. ജനങ്ങളില്‍നിന്ന് ഭരണകക്ഷി അകന്നു എന്നതിനുള്ള ഏറ്റവും വലിയ തെളിവല്ലേ ഈ കനത്ത തിരിച്ചടി?
    ഇനി നിങ്ങള്‍ പറയൂ. എന്തൊക്കെയായിരിക്കും കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ പരാജയ കാരണങ്ങള്‍... 'ബി.ജെ.പി വിരുദ്ധ വികാരം' എന്ന രണ്ടുവാക്കില്‍ എല്‍.ഡി.എഫിന്റെ പരാജയത്തെ ലഘൂകരിക്കാന്‍ സാധിക്കുമോ? പാര്‍ട്ടിയിലും ഇടതുമുന്നണിയിലും തിരുത്തലുകള്‍ക്ക്‌ സമയമായെന്നോ? വിഭാഗീയതയും തിരഞ്ഞെടുപ്പു നയങ്ങളും തിരിച്ചടിക്ക്‌ കാരണമായോ? മ-അദനി ബന്ധം ഗുണത്തേക്കാളേറെ ദോഷമായി ഭവിച്ചോ? 'പൊന്നാനി പരീക്ഷണം' പാടേ പാളിയെന്നോ? ക്രൈസ്തവ വിഭാഗത്തേയും എന്‍ എസ്‌ എസ്സിനേയും എതിരാക്കിയത്‌ പാര്‍ട്ടിക്ക്‌ വിനയായോ? മുസ്ലീം വോട്ടിനുവേണ്ടി നടത്തിയ 'രണ്ടും കല്‍പ്പിച്ചുള്ള കളികള്‍' ആവശ്യത്തിന്‌ ഫലം കണ്ടില്ലന്നോ? പൊന്നാനിയിലും, കോഴിക്കോടും സീറ്റുമാറ്റങ്ങള്‍ക്കായി പാര്‍ട്ടി ഉണ്ടാക്കിയ കോലാഹലങ്ങള്‍ ജനത്തെ ചൊടിപ്പിച്ചെന്നോ? ഇവയ്ക്കെല്ലാം പുറമേ കേരളത്തിലെ നേതാക്കളുടെ ജീവിതശൈലി പാര്‍ട്ടിയുടെ യശസ്സിന്‌ മങ്ങലേല്‍പ്പിച്ചിരിക്കാം. ഉപഭോക്തൃ സംസ്കാരത്തിന്റെ സ്വാധീനം സഖാക്കളെ ചൂടുപിടിപ്പിച്ചിരിക്കാം. ഇവയ്ക്കെല്ലാമപ്പുറത്ത്‌ ചേരിതിരിവും, തമ്മിത്തല്ലും പരാജയ കാരണങ്ങളായിക്കൂടേ? ലാവ്ലിനും, നവകേരള യാത്രയും തള്ളിക്കളയാനൊക്കുമോ?

    ഇതില്‍നിന്നെല്ലാം ഒരു വലിയ സത്യം മനസ്സിലാക്കേണ്ടിയിരിക്കുന്നു. പൊതുജനം വിഡ്ഡികളല്ല. ചോദ്യം ചെയ്യപ്പെടാനാവാത്തതായി ഒന്നുമില്ല. വര്‍ഗ്ഗീയ പ്രചാരണങ്ങളും, മറ്റ്‌ വിലകുറഞ്ഞ കളികളും ഇനി വിലപ്പോവില്ല. ഭരണം നല്ലതല്ലങ്കില്‍ തിരിച്ചടി നേരിടുമെന്നുറപ്പ്‌. സത്യത്തിനും ജീവിതദര്‍ശങ്ങള്‍ക്കുമേ ഇനി സ്ഥാനമുള്ളൂ. 'സത്യമേവ ജയതേ..“

    യോജിക്കുന്നു....പൂര്‍ണ്ണമായും...

    ReplyDelete
  4. ഭരണം നല്ലതല്ലങ്കില്‍ തിരിച്ചടി നേരിടുമെന്നുറപ്പ്‌. സത്യത്തിനും ജീവിതദര്‍ശങ്ങള്‍ക്കുമേ ഇനി സ്ഥാനമുള്ളൂ. 'സത്യമേവ ജയതേ...'
    absolutely correct dear

    ReplyDelete