1 May 2008

നീതിമാനായ ജോസഫ്‌...!

ബൈബിളില്‍ അധികമൊന്നും ശ്രദ്ധിക്കപ്പെടാത്ത ഒരു കഥാപാത്രമുണ്ട്‌. നസ്രത്തിലെ ഒരു കൊച്ചു വീട്ടില്‍ യേശുവിന്റെ വളര്‍ത്തച്ഛനായി ജീവിച്ച 'ജോസഫ്‌' എന്ന കഥാപാത്രം. മരിയോളജിയും ക്രിസ്തോളജിയുമെല്ലാം പടര്‍ന്ന് പന്തലിക്കുമ്പോഴും അധികമൊന്നും പരിഗണിക്കപ്പെടാതെ പോയ ഈ തച്ചന്റേത്‌ ഒരു വിചിത്രനിയോഗമായിരുന്നിരിക്കണം...! ദൈവഹിതത്തിനായി തന്നെത്തന്നെ ബലിയര്‍പ്പിച്ച്‌ മൗനസമ്മതത്തിലൂടെ ലോകജനത്തിനു മുഴുവന്‍ വളര്‍ത്തച്ഛനാവുക എന്ന നിയോഗം...!

പ്രതീക്ഷയുടെ പൂര്‍ത്തീകരണമായ ലോകരക്ഷകന്റെ ജനനത്തിനു സാഷ്യം വഹിക്കുവാന്‍ ദൈവത്താല്‍ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവനാണു വിശുദ്ധ യൗസേപ്പുപിതാവ്‌. വിവാഹനിശ്ചയം ചെയ്ത കന്യക ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോഴും അത്‌ ദൈവഹിതമായിക്കണ്ട്‌ അതിനോട്‌ സഹകരിച്ചവന്‍; അഗസ്തസ്‌ സീസറിന്റെ കല്‍പനപ്രകാരം കാനേഷുമാരിയില്‍ പേര്‍ ചേര്‍ക്കാനെത്തി സ്വന്തം പിതാവിന്റെ പട്ടണത്തില്‍ ബഹിഷ്ക്രിതനായവന്‍; അറിയാത്ത ഭാര്യയ്ക്കുവേണ്ടി വഴിയമ്പലങ്ങളില്‍ മുട്ടിവിളിച്ചവന്‍...! ഒടുവില്‍ മഞ്ഞുപെയ്യുന്ന പാതിരാവില്‍ പുല്‍ക്കൂട്ടില്‍ ദൈവപുത്രനു കാവലായവന്‍...
ഇതുകൊണ്ടും തീരുന്നില്ല അവന്റെ വിധേയത്വം. സ്വപ്നദര്‍ശനത്തിലെ 'ഹേറോദേസിന്റെ ക്രൂര വാള്‍മുനയില്‍'നിന്നും ഉണ്ണിയേശുവിനെ കൈകളിലേന്തി രായ്ക്കുരാമാനം ഈജിപ്തിലേയ്ക്ക്‌ പലായനം... കാലത്തിന്റെ പൂര്‍ത്തിയില്‍ മടക്കയാത്ര...! തുടര്‍ന്ന് നസ്രത്തിലെ സ്വഭവനത്തില്‍ 'തിരുക്കുടുംബത്തിന്റെ നാഥനായി' ചിന്തേരുപിടിക്കുന്ന ജീവിതം. പരിശുദ്ധനിയോഗത്തിലൂടെ കൈവന്ന പുത്രന്റെ ഭാവി സുരക്ഷിതമാക്കാന്‍ രക്തം വിയര്‍പ്പാക്കിയവന്‍..., പിന്നെ ജെറുസലെം ദേവാലയത്തില്‍ റബ്ബിമാരുടെ നടുവില്‍നിന്നും അവനെ മാറോടണച്ചുള്ള കൂട്ടിക്കൊണ്ടുപോരല്‍...! തുടര്‍ന്ന് തന്റെ പുത്രനെ ജ്ഞാനത്തിലും പ്രായത്തിലും, ദൈവത്തിന്റെയും മനുഷ്യരുടേയും പ്രീതിയില്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ ആ പിതാവ്‌ വഹിച്ച കുരിശുകളും, സഹിച്ച വേദനകളും നിസ്സാരങ്ങളല്ല. കാലിത്തൊഴുത്തുമുതല്‍ കാല്വ്വരിക്കുരിശുവരെ നീളുന്ന യേശുവിന്റെ മഹാനിയോഗങ്ങള്‍ക്ക്‌ കൈവിളക്കായ ആ നല്ല പിതാവ്‌ എന്നിട്ടുമെന്തേ അവഗണിക്കപ്പെടുന്നു? ബൈബിളിന്റെ ഏടുകളില്‍ എന്തുകൊണ്ടവനെ ആരും കാണുന്നില്ല?

വിശുദ്ധ ബൈബിള്‍ അവനേക്കുറിച്ച്‌ നല്‍കുന്ന സാഷ്യം 'അവന്‍ നീതിമാനായിരുന്നു' (മത്താ:1:19) എന്നത്‌ മാത്രമാണു. ചരിത്രത്താളുകളിലെങ്ങും ജോസഫ്‌ സംസാരിക്കുന്നില്ല. നിശബ്ദനായിരുന്ന് ദൈവഹിതത്തിനു കാതോര്‍ക്കുകമാത്രം ചെയ്യുന്നു. നിശബ്ദതയുടെ ആഴങ്ങളില്‍ ദൈവഹിതത്തിന്റെ നിറവറിയാം എന്ന് ആ പുണ്യാമഹന്‍ മനസ്സിലാക്കിയിരിക്കണം. സ്വയം കത്തിയെരിഞ്ഞ്‌ അന്യന്റെ വഴികളില്‍ നിലാവെളിച്ചമേകുമ്പോള്‍ ജീവിതം സഫലമായി എന്നദ്ദേഹം ധരിച്ചിരിക്കണം. നസ്രത്തിലെ യേശു തന്നെക്കുറിച്ച്‌ നല്‍കുന്ന ഒരു സാഷ്യമുണ്ട്‌... താനൊരു 'തച്ചന്റെ മകനാണെന്ന' സാഷ്യം (ലൂക്കാ:4:22).

തൊഴിലിന്റെ മാഹാത്മ്യം നന്നായി മനസ്സിലാക്കിയതിനാലാവണം താനൊരു തച്ചന്റെ മകനാണെന്ന് സിനഗോഗില്‍ ഉറക്കെ പ്രസംഗിക്കുവാനവനു സാധിച്ചത്‌. ഒരു തച്ചനെന്നതിലുമുപരി യേശുവിനവന്‍ അച്ഛനും, ആചാര്യനും, സഹോദരനുമൊക്കെ ആയിരുന്നു...!

മറിയത്തിനു ജോസഫ്‌ ഒരുത്തമ ഭര്‍ത്താവായിരുന്നു. അവളുടെ മാന്യതയേക്കരുതി അവളെ രഹസ്യമായി ഉപേക്ഷിക്കാന്‍ തീരുമാനിച്ചതുമുതല്‍ തന്റെ ജീവിതയാത്രയിലെപ്പോഴും നീതിമാന്റെ കവചമേ അദ്ദേഹം ധരിച്ചിട്ടുള്ളൂ. ഒടുവിലവന്‍ അവളുടെ നിത്യകന്യാത്വത്തിനു കാവല്‍ക്കാരനുമായി...ഒപ്പം തിരുക്കുടുംബത്തിന്റെ മദ്ധ്യസ്ഥനും. തീര്‍ന്നില്ല...തൊഴിലിന്റെ മഹത്വം ഉയര്‍ത്തിക്കാട്ടിയതിലൂടെ തൊഴിലാളികള്‍ക്കവന്‍ പ്രിയങ്കരനായി. നീതിമാന്റെ നെറ്റിപ്പട്ടം എന്നും ആ തച്ചനു സ്വന്തം...! ഒപ്പം നിന്റേയും ലോകത്തിന്റെ മുഴുവന്റേയും വളര്‍ത്തച്ചനെന്ന മേല്‍ വിലാസവും. (ജീവിതകാലത്തൊരിക്കലും അദ്ദേഹത്തിനൊരു മേല്‍ വിലാസത്താങ്ങില്ലായിരുന്നു എന്നോര്‍ക്കണം).

ചരിത്രത്താളുകളില്‍ അവഗണിക്കപ്പെട്ടാലും തൊഴിലാളികളുടെ മനസ്സിലെന്നും ആശാരിപ്പണിക്കാരനായ നസ്രത്തിലെ ജോസഫിനൊരു സ്ഥാനമുണ്ട്‌. തങ്ങളുടെയെല്ലാം വഴികാട്ടിയെന്ന സ്ഥാനം. അതുകൊണ്ടാവണം മെയ്‌ - 1 തൊഴിലാളികളുടെ മദ്ധ്യസ്ഥനുവേണ്ടി മാറ്റിവച്ചിരിക്കുന്നത്‌. മരണംവരെ നിശബ്ദനായി ദൈവഹിതത്തിനു കാതോര്‍ത്തവനു 'നീതിമാന്‍' എന്നതില്‍ക്കവിഞ്ഞ്‌ ഒരു നാമം നല്‍കാനുമാവില്ല. നസ്രത്തിലെ തിരുക്കുടുംബത്തിനു കാവലായവന്‍ ആഗോളക്രൈസ്തവസഭയുടെ മദ്ധ്യസ്ഥനും കാവല്‍ക്കാരനുമാവാന്‍ എന്തുകൊണ്ടും യോഗ്യന്‍ തന്നെ...! തിരുക്കുടുംബത്തിന്റെ പാലകനായ വിശുദ്ധ യൗസേപ്പുപിതാവിനോട്‌ ഹേറോദേസിന്റെ ക്രൂരവാളില്‍നിന്ന് ഉണ്ണീശോയെ കാത്തുരക്ഷിച്ചതുപോലെ, പിശാചിന്റെ കെണിയില്‍നിന്നും ദുഷ്ടരുടെ സകല തന്ത്രങ്ങളില്‍നിന്നും കള്ളന്മാരുടേയും ശത്രുക്കളുടേയും ഉപദ്രവങ്ങളില്‍നിന്നും ഞങ്ങളെ ഓരോരുത്തരേയും കാത്തുകൊള്ളണമേ എന്ന് പ്രാര്‍ഥിക്കാം...!

11 comments:

 1. അറിയാത്ത ഭാര്യയ്ക്കുവേണ്ടി വഴിയമ്പലങ്ങളില്‍ മുട്ടിവിളിച്ചവന്‍...!

  ഒന്നു ചിന്തിപ്പിച്ചു!

  തൊഴിലാളി ദിനാശംസകള്‍!

  ReplyDelete
 2. അഗ്രിഗേറ്ററുകള്‍ മിഴി തുറന്നല്ലോ! അഭിനന്ദനങ്ങള്‍. തുടരുക...

  ReplyDelete
 3. dear Chande,
  It is very nice
  congratualations!
  continue the same
  God bless you
  GvS

  ReplyDelete
 4. dear joseph............
  congrats..good initiative.
  continue....
  all the best and support......

  ReplyDelete
 5. നീതിമാനായ ജോസഫ്‌... ഒത്തിരി ചിന്തിപ്പിച്ചു...
  ആശംസകള്‍..

  ReplyDelete
 6. My dear dwani...
  ithile kannodichathinu othiri nanni... angayude blogs othiri nannayirikkunnu... payye vaayichu thudangunnu... veendu kaanaam..

  priya Sanchaari...
  Vazhikaattiyaayi kuude nadakkunna aa sneham orikkalum marakkilla...Thanks

  dear gvs...
  othiri othiri nanni. Ithile kannodichathinum aa snehapuurvakamaaya aasamsakalkkum.

  Hello Binoj...
  thanks a lot for your support and encouraging words... Inium varaan marakkaruthe...

  Hai dear Anoop...
  Aaraanennariyilla... mattu commentsum kandu. Othiri nanni..
  Thudaruka... See you again

  ReplyDelete
 7. mother of God
  father of god
  son of god
  wife of god
  all are god
  where is ther REAL GOD
  is he alive or crusified

  GOD id DEAD ??????????????????????
  think..

  ReplyDelete
 8. Dear anonymous
  Thanks a lot for your comment and pausing me a minute to think about God. How can we state that God is dead? He still lives among us and within us. We can understand and come to know about him only by our personal experience. That's why Dr. Joseph Loreke in his famous book named 'I saw Lourdes' stated that "for the believer, to have faith in Him no sign is needed and for the unbeliever no sign is possible." I think this site may help you to find more satisfactory answer to your doubt
  http://jaimonp.blogspot.com/2008/04/blog-post_09.html
  Thanks and see you again

  ReplyDelete
 9. Really touching dear...
  very nice words. Congrats

  ReplyDelete
 10. Dear Joseph,
  It's really nice and continuous flow of words and ideas.
  Really great and interesting
  All the Best

  ReplyDelete
 11. Thanks a lot dear Anonymous and Vallabhan...
  Trying to know more about you..

  ReplyDelete