4 May 2008

എന്റെ പ്രിയ കൂട്ടുകാരാ...!

എന്റെ പ്രിയ കൂട്ടുകാരാ... ഇന്നു നീ പ്രാര്‍ത്ഥിച്ചുവോ?

സാരമില്ല. നീ മറന്നുപോയിരിക്കാം.

എങ്കിലും ഞാന്‍ നിനക്കുവേണ്ടി പ്രാര്‍ത്ഥിച്ചു;

ദൈവം അത്‌ കേട്ടു എന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.

അവന്‍ ഒരു വാക്കുപോലും ഉരിയാടിയില്ലെങ്കിലും

അതിനുള്ള ഉത്തരം എന്റെ ഹൃദയത്തില്‍

അനുഭവവേദ്യമായി.

ധനമോ പ്രശസ്തിയോ ഞാന്‍ ചോദിച്ചില്ല;

നീയും അതാഗ്രഹിക്കുന്നില്ലെന്നെനിക്കറിയാം.

അവയെക്കാളും വലിയൊരു നിധിക്ക്‌

വേണ്ടിയാണു ഞാനവനോടാവശ്യപ്പെട്ടത്‌.

ഓരോ പുതുദിനത്തിന്റെ ആരംഭത്തിലും

അവന്‍ നിന്റെ ചാരത്തുണ്ടാവാനും,

നിനക്ക്‌ ആരോഗ്യവും അനുഗ്രഹവും,

നിന്റെ വഴികളില്‍ സുഹൃത്തുക്കളുമുണ്ടാകാന്‍

ഞാന്‍ പ്രാര്‍ത്ഥിച്ചു.

ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും

നിനക്ക്‌ സന്തോഷമുണ്ടാകുവാന്‍ ഞാന്‍ പ്രര്‍ത്ഥിച്ചു.

എങ്കിലും അതിനുമപ്പുറം ഞാന്‍ പ്രാര്‍ത്ഥിച്ചത്‌

അവന്റെ സ്നേഹസംരക്ഷണത്തിനുവേണ്ടിയാണു.

നിന്നെ അവന്‍ കൈക്കുമ്പിളില്‍ കാത്ത്‌ പരിപാലിക്കാന്‍...!

11 comments:

  1. എന്റെ പ്രിയ കൂട്ടുകാരാ...
    നിന്റെ 'എന്റെ പ്രിയ കൂട്ടുകാരാ...' എന്ന പോസ്റ്റ്‌ വളരെ നന്നായിരിക്കുന്നു... പണ്ടെങ്ങോ നാം തുടങ്ങിവെച്ച ആ നല്ല സൗഹൃത്തെ ഒരിക്കല്‍ക്കൂടി വിളിച്ചുണര്‍തിയതിനു നന്ദി.
    ഓരോ പോസ്റ്റും ഒന്നിനൊന്ന് മെച്ചം..., തികച്ചും ലളിതം..., ആശയവ്യക്തത..., വളരെ സുന്ദരമായ ബാക്ഗ്രൗണ്ട്‌..., പിടിചിരുത്തുന്ന ചിന്തകള്‍... എല്ലാംകൊണ്ടും വളരെ നല്ല ഒരു ബ്ലോഗ്‌...
    തുടരുക... ആശംസകള്‍...

    ReplyDelete
  2. അയ്യോ...
    അതു പറയാന്‍ മറന്നു... 'അങ്കിള്‍ ഇനി വരില്ലേ?' എന്ന പോസ്റ്റ്‌ തുടരും എന്നെഴുതിയിരിക്കുന്നത്‌ കണ്ടു... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു... നീതിമാനായ ജോസഫ്‌ ഒത്തിരി ചിന്തിപ്പിച്ചു... വളരെ ആഴമുള്ള ആശയങ്ങള്‍. ഇതിന്റെ അഡ്രസ്‌ എന്റെ ഫ്രെന്‍ഡ്സിനും ഞാന്‍ കൊടുത്തിട്ടുണ്ട്‌... അവര്‍ക്കും ഇഷ്ടപ്പെടും.. സംശയമില്ല...
    ഇനിയും എഴുതുക. ഒത്തിരി ആശംസകള്‍.

    ReplyDelete
  3. പ്രിയ ജോസഫ്‌

    'എന്റെ പ്രിയ കൂട്ടുകാരാ... ഇന്നു നീ പ്രാര്‍ത്ഥിച്ചുവോ?' എന്ന ചോദ്യം ഒത്തിരി ചിന്തിപ്പിച്ചു...
    പ്രാര്‍ത്ഥിക്കുവാന്‍ മറന്നുപോകുന്ന അവസരങ്ങളില്‍ .... പ്രാര്‍ത്ഥന മടുപ്പാകുന്ന അവസരങ്ങളിലെല്ലാം ഇങ്ങനെ ഒരു നല്ല കൂട്ടുകാരന്‍ ഉള്ളത്‌ ഒരനുഗ്രഹമാണു... പ്രാര്‍ത്ഥന തുടരണേ... എല്ലാവിധ ആശംസകളും.... ദൈവം അനുഗ്രഹിക്കട്ടെ....

    ReplyDelete
  4. വായിച്ചു....
    വളരെ നല്ല ഭാഷ...
    നല്ല ആശയങ്ങള്‍...
    തുടരുക....
    ആശംസകള്‍

    ReplyDelete
  5. നല്ല ചിന്ത. ഇതൊന്നു വായിക്കൂ സമയമുള്ളപ്പോള്‍

    ReplyDelete
  6. വായിച്ചു....ഈ വാക്കുകള്‍ക്ക് ഒരുപാട് നന്ദി....ഇനിയും നല്ല കുറിപ്പുകള്‍ പ്രതീക്ഷിക്കുന്നു....

    സസ്നേഹം,
    ശിവ.

    ReplyDelete
  7. very nice thoughts...
    Congratulations.
    Continue and be an inspiration

    ReplyDelete
  8. അങ്ങയുടെ വാക്കുകള്‍
    മനസിനും ഒരു പുത്തന്‍ ഉണര്‍വാണ് നലകുന്നത്

    ReplyDelete
  9. loving chanda,
    i do adore you the initiative you have taken for start a blog like this, you are a great example for us(seminarians)keep writing
    all the wishes
    with love and Prayer
    your friend
    kurishuvila promod

    ReplyDelete
  10. എന്റെ കൂട്ടുകാരാ
    ഞാനെന്നുമെന്നും പ്രാര്‍ഥിച്ചു
    പ്രാര്‍ഥനക്കൊടുവില്‍
    ആ പൊരുള്‍ കണ്ടെത്തി
    ‘നിനക്കുള്ള ഓരോഅരിമണിയിലും
    നിന്റെ പേര്‍ കൊത്തിവച്ചിരിക്കുന്നു’ എന്ന്
    ‘നിന്റെ പേര്‍ കൊത്താത്ത അരിമണിയൊന്നും
    നിനക്കുള്ളതല്ല’ എന്ന്
    ‘ഏത് ദുഷ്കരപാതയിലും ഞാന്‍ നിന്നെ കൈവിടില്ല’ എന്ന്
    ഇന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നത്
    നിത്യമായ ആ പൊരുളിലേക്കുള്ള എന്റെ ദൂരം കുറക്കുവാന്‍ മാത്രം

    ReplyDelete
  11. Dear Georgekutty,
    Thanks a lot for your friendship..
    Anoop... thanks to u too..
    Lovely chechy ... nice to know that u care for me..
    Vidarunna mottukal, Siva,Vazhipokkan, anoop, Pramod, Lakshmi... ellavarkkum orupaadorupaad nanni..
    Pinne ee vaakkukal entethalla... Kadappad muzhuvan St. Pauls books and Media TVM..
    Please go through once in a while and correct me whenever you feel so
    Thanks...

    ReplyDelete