21 May 2008

എന്റെ പ്രിയ കൂട്ടുകാരാ...!

എന്റെ പ്രിയ കൂട്ടുകാരാ...

ഞാന്‍ നിന്നെ സ്നേഹിക്കുന്നു.

എത്ര മാത്രമെന്നറിയില്ല.

എന്തിനുവേണ്ടിയെന്നുമറിയില്ല.

ഒരുപക്ഷേ നാമിതുവരെ പരിചയപ്പെട്ടിട്ടുണ്ടാവില്ല.

എങ്കിലും നിന്റെ ഹൃദയത്തുടിപ്പുകള്‍ ഞാനറിയുന്നു.

നീയാരെന്നോ, എവിടെയെന്നോ എനിക്കറിയില്ല.

എങ്കിലും എന്റെ സ്വപ്നങ്ങളില്‍ നിന്റെ മുഖം വളരെ വ്യക്തമാണു...

നീയെത്ര സുന്ദരനാണു... അതുപോലെതന്നെ ശാന്തനും...

എന്റെ സ്വപ്നത്തിലെ നിന്റെ മുഖവും ആ മുഖവും തമ്മില്‍ എത്ര സാദൃശ്യം...

ഒരമ്മപെറ്റ മക്കള്‍പോലെ...!

ആകാശത്തിന്റെയും ഭൂമിയുടേയും അകലം കുറച്ചവന്‍ നീ തന്നെയോ...?

അതോ നീയവന്റെ മറ്റൊരു മുഖമോ?

നീയെന്നെ സ്നേഹിക്കുന്നെന്നെനിക്കറിയാം.,

എന്തിനെന്ന് ഞാന്‍ ചോദിക്കുന്നില്ല.

അതിനു ഞാന്‍ യോഗ്യനല്ല എന്ന് മാത്രമറിയുന്നു...

സ്നേഹിക്കുക..പക്ഷേ തളരാതിരിക്കുക...

കാരണം ഞാനൊരു വഞ്ചകന്‍... നന്ദിയില്ലാത്തവന്‍...

എങ്കിലും തുടരുക... അന്ത്യം വരെ...!

14 comments:

  1. "എന്റെ സ്വപ്നത്തിലെ നിന്റെ മുഖവും
    ആ മുഖവും തമ്മില്‍ എത്ര സാദൃശ്യം...
    ഒരമ്മപെറ്റ മക്കള്‍പോലെ...!
    ആകാശത്തിന്റെയും ഭൂമിയുടേയും അകലം കുറച്ചവന്‍ നീ തന്നെയോ...?
    അതോ നീയവന്റെ മറ്റൊരു മുഖമോ?"

    എത്ര ചിന്തിപ്പിക്കുന്ന വാക്യങ്ങള്‍.
    സ്വന്തം കൂട്ടുകാരനെ 'മറ്റൊരു ക്രിസ്തു'വായിക്കാണുന്ന,
    കാണാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്ന
    ഈ പോസ്റ്റ്‌ തികച്ചും വ്യത്യസ്തം, സുന്ദരം.

    ആശംസകള്‍.., ഇനിയും നല്ല നല്ല പോസ്റ്റുകള്‍

    ReplyDelete
  2. നന്നായിരിക്കുന്നു.

    ReplyDelete
  3. പ്രിയ ജോസഫ്‌.

    ഇതുവരെ പരിചയപ്പെട്ടിട്ടില്ലങ്കിലും സ്നേഹിക്കുന്ന, തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കുന്ന സ്നേഹമാണു യതാര്‍ത്ഥസ്നേഹം.

    തുടരുക...

    ReplyDelete
  4. മനോഹരം... സുന്ദരം... ആസ്വാദകം...

    ReplyDelete
  5. Dear Joseph

    Your post is good. Nice thoughts on Frienship..

    However, I expect more and more serious thoughts.

    All the best

    ReplyDelete
  6. kalangal marimaringalum, edukal chithalarichalum mayatha nisvartha snehathinte uravidangal, athum yesuvinte mathrukayodukoodi, nannayirikkunnu..Iniyum uyaruka,nalla nalla asayangal samoohathinte nanmakkayi pankuvaykuka, Kooduthal pratheekshikkunnu......

    ReplyDelete
  7. ആദ്യമായാണ്‌ ഇവിടെ..ഇനിയും ഞാന്‍ ഇവിടുത്തെ സ്ഥിരം കക്ഷി .
    വളരെ നന്നായിരിക്കുന്നു ..ആശംസകള്‍

    ReplyDelete
  8. പ്രിയ ജോസഫ്,
    പോസ്റ്റുകള്‍ നന്നായിരിക്കുന്നു.ബ്ലോഗില്‍ സജീവമായി തുടരുക. വിവാദങ്ങളില്‍നിന്ന് അകന്നു നില്‍ക്കുക.
    റോമില്‍തന്നെയുള്ള മറ്റൊരു വൈദിക വിദ്യാര്‍ഥിയുടെ പോസ്റ്റ് ശ്രദ്ധയില്‍ പെട്ടിരുന്നു.
    ജോസഫ് അതു കണ്ടിരുന്നോ എന്ന് അറിയില്ല.
    ലിങ്ക്
    ഇവിടെ

    ReplyDelete
  9. പ്രിയ ബ്രദര്‍ ജോസഫ്‌.

    ഒാരോ പോസ്റ്റും നന്നായിരിക്കുന്നു.
    നല്ല ഭാക്ഷ. ചിന്തിപ്പിക്കുന്ന നിത്യസത്യങ്ങള്‍. തികച്ചും വ്യത്യസ്തമായ അവതരണം.
    'നീതിമാനായ ജോസഫ്‌' പോലെയുള്ള പോസ്റ്റുകളാണു ഇന്ന് ലോകത്തിനാവശ്യമെന്ന് തോന്നുന്നു.
    സ്പിരിച്വല്‍ ഒപ്പം നാച്വറല്‍.!

    ഇനിയും ഇതുപോലെ നല്ല പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു. ആശംസകള്‍.

    ReplyDelete
  10. പ്രിയ കൂട്ടുകാരാ...

    ഇന്ന് ഞാന്‍ അല്‍പ്പം ലേറ്റ്‌ ആയിപ്പോയി. ക്ഷമിക്കില്ലേ..
    അതിമനോഹരമായിരിക്കുന്നു കേട്ടോ...
    അടിച്ച്‌ കയറുന്നുണ്ടല്ലോ...
    ഇനിയും തുടരുക.
    ആശംസകള്‍

    ReplyDelete
  11. Dear Joseph,
    your thoughts are really nice...
    you amaze us with simple thoughts and draws great ideas from those simple ones.
    Your ideas on life is really appreciatable.
    Your way of frienship is really touching.
    Continue, all the best

    Shajan Thundathil,
    Kuwait

    ReplyDelete
  12. Dear Brother,

    Valare nannayirikkunnu.
    Congratulations

    ReplyDelete
  13. പ്രിയപ്പെട്ട കൂടപ്പിറപ്പ്‌,വിവേക്‌,സീകെ,അലക്സ്‌..
    നന്ദി... ഒരായിരം...
    കൂടുതല്‍ അറിയണമെന്നുണ്ട്‌.

    ഡിയര്‍ സജീഷ്‌, ഫാദര്‍ ജോണ്‍സന്‍, വഴിപോക്കന്‍.,
    പ്രതീക്ഷകള്‍ക്കൊത്തുയരണമെന്നുണ്ട്‌... പരിശ്രമത്തിന്റെ പാതയിലാണു... മാര്‍ഗ്ഗദര്‍ശികളാവാന്‍ മറക്കരുതേ...

    പ്രിയ കാപ്പിലാന്‍...
    ആ വാക്കുകള്‍ക്ക്‌ ഒത്തിരി നന്ദി..
    അങ്ങയുടെ പോസ്റ്റുകള്‍ വായിച്ചിരുന്നു... പലവട്ടം...
    കവിതകളും കഥകളുമെല്ലാം നന്നായിരിക്കുന്നു.
    'മറിയയുടെ കുമ്പസാരം' തികച്ചും വ്യത്യസ്തമായിത്തോന്നി...
    എന്നിരുന്നാലും കമന്റാന്‍ ധൈര്യം വന്നില്ല...
    'പുലിവാലായാലോ' എന്ന് കരുതി.
    രണ്ട്‌ വട്ടം എഴുതി... ഡിലീറ്റ്‌ ചെയ്തു... പിന്നെ വേണ്ടാ എന്നുവച്ചു...
    ഞാനൊരു തുടക്കക്കാരന്‍...
    ബൂലോകത്തില്‍ പിച്ചവച്ച്‌ വരുന്നു...
    അങ്ങയെ കണ്ടുമുട്ടിയത്‌ തീര്‍ച്ചയായും ഒരനുഗ്രഹമാണു
    ഒത്തിരിയൊന്നും പ്രതീക്ഷിക്കരുതേ... അപേക്ഷയാണു...
    ഇനിയും വരിക... കൈപിടിച്ച്‌ നടത്താന്‍...!

    പ്രിയപ്പെട്ട പതാലി....
    ഒത്തിരി നന്ദി...
    ഇതിലെ കണ്ണോടിച്ചതിനു..
    ഒപ്പം ആ നല്ല വാക്കുകള്‍ക്കും...
    അങ്ങയുടെ വാക്കുകള്‍ എനിക്ക്‌ തീര്‍ച്ചയായും പ്രചോദനമാണു.
    ബ്ലോഗില്‍ സജീവനാകാന്‍ ആഗ്രഹമുണ്ട്‌... എന്നിരുന്നാലും പഠനത്തിരക്ക്‌ അനുവധിക്കുന്നില്ല.
    അങ്ങയുടെ ബ്ലോഗുകളിലൂടെ കണ്ണോടിച്ചിരുന്നു. സുന്ദരം... ആശയസമ്പുഷ്ടം...
    പുതിയ പോസ്റ്റുകള്‍ കാണാന്‍ സാധിച്ചില്ല.
    പിന്നെ ആ ലിങ്കില്‍ എന്തോ പ്രശ്നമുണ്ട്‌... സഹായിക്കുമല്ലോ...?
    നല്ല വാക്കുകള്‍ ഇനിയും തുടരുക.. .
    ഒപ്പം സഹായ ഹസ്തങ്ങളും...!

    ജോര്‍ജുകുട്ടീ....
    ഇനി ആവര്‍ത്തിക്കല്ലേ...
    കൂടെക്കൂടെയുള്ള കമ്മന്റ്സിനു നന്ദി...
    എന്നും കൂട്ടിനുണ്ടാകുമല്ലോ...!

    പ്രിയ ഷാജന്‍, ലൗലിചേച്ചി...,
    നന്ദി...ഒരായിരം...

    ReplyDelete
  14. ഈസോയില്‍ പ്രിയാപെട്ട അച്ഛാ, അങ്ങേയപ്പൊലുള്ള അചപാലകര്‍ക്കായി കുഞ്ടുകള്‍ ഞ്ഞജങ്ങള്‍ കാത്തിരിക്കുന്നു. അങ്ങ് വരുന്ന് ഈടവ ക അനുഗ്രഹിതര്‍. പ്രാര്‍ഥനയില്‍ ഓര്‍ക്കുമല്ലോ ?

    ReplyDelete