1 Jan 2009

സ്വാഗതം 2009...

സ്വപ്നസാഷാത്കാരത്തിന്റേയും അനുഗ്രഹാശിസുകളുടേയും ഒരു പുതുവര്‍ഷപ്പുലരികൂടി വരവായി... ഇന്നലെയുടെ നാളെകള്‍ ഇന്നിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ക്കു വഴിമാറുമ്പോള്‍ 2009 നമുക്കുമുന്‍പില്‍ യാഥാര്‍ത്ഥ്യമാകുന്നു. പറഞ്ഞുതീരാത്ത കഥകള്‍ മുഴുമിപ്പിക്കാനും, കണ്ടുതീരാത്ത ദര്‍ശനങ്ങല്‍ക്ക്‌ നിറം പകരാനും ഒരവസരം കൂടി...! ഓര്‍മ്മയിലെ വെടിമുഴക്കങ്ങള്‍ക്കും നിരാശയുടെ ഇടിമുഴക്കങ്ങള്‍ക്കുമൊക്കെ അവസാനമായി. പ്രതീക്ഷയുടെ പുതുവര്‍ഷം പിറക്കുകയായി...


ഒട്ടേറെ സ്വപ്നങ്ങളെ പൂവണിയിച്ച്‌ കടന്നുപോയ 2008 അനുഗ്രഹാശിസുകളുടെ വര്‍ഷമായിരുന്നു. ചിരിച്ചും, ചിരിപ്പിച്ചും ഇങ്ങിയും പിണങ്ങിയുമൊക്കെ പൊലിഞ്ഞുപോയ വര്‍ഷം തികച്ചും മനോഹരമായിരുന്നു. നഷ്ടക്കണക്കുകളും ഓര്‍ക്കാതെ വയ്യ. പിന്നിലോട്ട്‌ കണ്ണോടിക്കുമ്പോള്‍ ഒന്നും വ്യക്തമല്ല. എങ്കിലും ദൈവാനുഗ്രഹത്തിന്റെ നിലാവെളിച്ചം എങ്ങും ദൃശ്യമാണ്‌. പൊലിഞ്ഞുപോയ വര്‍ഷത്തില്‍ വഴിനടത്തിയ ഇത്തിരിവെട്ടം എന്നും കൂട്ടിനുണ്ടാവട്ടെ. 2009 ഒരുപാടൊരുപാട്‌ അനുഗ്രഹങ്ങളുടെ വര്‍ഷമാകട്ടെ എന്നാശംസിക്കുന്നു. ഐശ്വര്യപൂര്‍ണ്ണവും ശാന്തിയും സമാധാനവും നിറഞ്ഞ പുതുവര്‍ഷത്തില്‍ എല്ലാവര്‍ക്കും സുഖമുണ്ടാകട്ടെ... സര്‍വത്ര മംഗളം ഭവിക്കട്ടെ... ആര്‍ക്കും ദുഃഖം വരാതിരിക്കട്ടെ...!

13 comments:

 1. Daa Josephkutty.

  Oraayiram Navavatsaraasamsakal.

  Nilaavelicham inium vazhi nadathatte.

  ReplyDelete
 2. എന്റെ പ്രിയ കൂട്ടുകാരാ...
  നിന്റെ 'എന്റെ പ്രിയ കൂട്ടുകാരാ...' എന്ന പോസ്റ്റ്‌ വളരെ നന്നായിരിക്കുന്നു... പണ്ടെങ്ങോ നാം തുടങ്ങിവെച്ച ആ നല്ല സൗഹൃത്തെ ഒരിക്കല്‍ക്കൂടി വിളിച്ചുണര്‍തിയതിനു നന്ദി.
  വഴിവക്കിലെ മരത്തില്‍ നിന്നും പൊഴിയുന്ന ഓരോ ഇലയും നോക്കിനില്‍ക്കെ മനസ്സിലോടിയെത്തിയത് ഹൃദയത്തിന്റെ കോണിലെങ്ങോ മയങ്ങിക്കിടക്കുന്ന സുഹൃത്തുക്കളെയാണ്. എന്റെ ജീവിതത്തിലൂടെ കടന്നുപോയ ഒരുപാട് സുഹൃത്തുക്കള്‍... വിദ്യാഭ്യാസമായിട്ടും ജോലിയായിട്ടും മറ്റുമൊക്കെ അകലങ്ങളിലേക്കു പോകേണ്ടിവന്നവര്‍... ഒരു ഫോണ്‍ സംഭാഷണത്തിലും ആശംസാകാര്‍ഡുകളിലുമൊക്കെയായി ഒതുങ്ങുന്നവര്‍... പിന്നെയും വന്നു പുതിയ കൂട്ടുകാര്‍... തിരക്കിനിടയില്‍ സംസാരിക്കാന്‍ കഴിയാതെയും, വിളിക്കാന്‍ ശ്രമിക്കാതെയും അകന്നുപോയവര്‍... ഇലകള്‍ പൊഴിയും പോലെ... ഇല പൊഴിയും പോലെ ജീവിതത്തില്‍ നിന്നും പൊഴിഞ്ഞുപോവുകയല്ലെ .......................

  ജീവിതത്തില്‍ എന്ത് നേടിയാലും സുഹ്ര്‍ത്തു ബന്ധം പോലെ ഒരു ബന്ധം കിട്ടില്ല .നേടിയതെല്ലാം നഷ്ടപെട്ടലും ബാക്കിയാവുന്നത് ഒരു പറ്റം സുഹ്ര്തുകള്‍ മാത്രം. വായിച്ചു.... വളരെ നല്ല ഭാഷ... നല്ല ആശയങ്ങള്‍... തുടരുക....
  എല്ലാവിധ ആശംസകളും.... ദൈവം അനുഗ്രഹിക്കട്ടെ....
  Kurian (Shijo) Panayalil

  ReplyDelete
 3. പുതുവര്‍ഷത്തില്‍ എല്ലാവര്‍ക്കും സുഖമുണ്ടാകട്ടെ...
  സര്‍വത്ര മംഗളം ഭവിക്കട്ടെ...
  ആര്‍ക്കും ദുഃഖം വരാതിരിക്കട്ടെ...!

  വളരെ നല്ല ചിന്ത. ഒരായിരം ആശംസകള്‍.

  ReplyDelete
 4. പുതുവത്സരാശംസള്‍

  ReplyDelete
 5. mone josephkutty, adipoliyayitttundu ketto, iniyum dharalam ezhuthuuuu...

  ReplyDelete
 6. ജോസഫ്, അവിടെ വന്നതിലും പ്രാര്‍ത്ഥന വായിച്ചതിലും വളരെ സന്തോഷം.
  2008 സ്വപ്നസാക്ഷാത്ക്കാരങ്ങളുടെ വര്‍ഷമായിരുന്നു എന്നു പറഞ്ഞല്ലോ. 2009നെ കുറിച്ചും ജോസഫിന് അങ്ങനെതന്നെ പറയാനിട വരട്ടെ.
  പുതുവത്സരാശംസകള്‍.

  ReplyDelete
 7. പുതുവത്സരാശംസകള്‍

  ReplyDelete
 8. good venture

  all the best

  and welcome back to Chanda

  fr tomy chanda

  ReplyDelete